Sub Lead

ചികില്‍സ നിഷേധിച്ചു; നിരാഹാര സമരം പ്രഖ്യാപിച്ച് ഫലസ്തീന്‍ തടവുകാരന്‍

അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ ഹെബ്രോണ്‍ സ്വദേശിയായ 43കാരനെ ഏറെ നാളായി ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ട്.

ചികില്‍സ നിഷേധിച്ചു; നിരാഹാര സമരം പ്രഖ്യാപിച്ച് ഫലസ്തീന്‍ തടവുകാരന്‍
X

തെല്‍അവീവ്: ഇസ്രയേല്‍ ജയില്‍ സേവന (ഐപിഎസ്) വകുപ്പിന്റെ നിഷേധാത്മക നിലപാടിനെതുടര്‍ന്ന് വൈദ്യചികിത്സ വൈകിയതില്‍ പ്രതിഷേധിച്ച് നിരാഹാര സമരം പ്രഖ്യാപിച്ച് ഫലസ്തീന്‍ തടവുകാരന്‍ മഹര്‍ അബു റയാന്‍.

അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ ഹെബ്രോണ്‍ സ്വദേശിയായ 43കാരനെ ഏറെ നാളായി ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ട്. തടവില്‍പാര്‍പ്പിച്ചതിനിടെ 2003ല്‍ സയണിസ്റ്റ് സൈന്യം അദ്ദേഹത്തെ ആക്രമിക്കുകയും മൂക്ക് തകര്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് തകര്‍ന്ന മൂക്ക് ശരിയാക്കാന്‍ 2015ല്‍ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ശ്വാസകോശത്തിലെ അമിതമായ ദ്രാവകം കാരണം 2018 ല്‍ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വീണ്ടും വഷളായി.

ശ്വാസകോശത്തില്‍ നിന്ന് അധിക ദ്രാവകം നീക്കം ചെയ്യുന്നതിനുള്ള തോറാസെന്റസിസ് എന്ന പ്രക്രിയക്ക് അദ്ദേഹം വിധേയനായിരുന്നു. എന്നിരുന്നാലും, അദ്ദേഹത്തിന് ഇപ്പോഴും പ്രത്യേക ചികിത്സ ആവശ്യമാണ്. കൂടാതെ സൈനസ് പ്രശ്‌നവും അദ്ദേഹത്തെ അലട്ടുന്നുണ്ട്. ഇതിന് അടിയന്തിര ശസ്ത്രക്രിയ നടത്തേണ്ടതുണ്ട്. എന്നാല്‍, രണ്ടു വര്‍ഷമായിട്ടും ഇസ്രായേല്‍ അധികൃതര്‍ ഇക്കാര്യത്തില്‍ നിഷേധാത്മക നിലപാടാണ് സ്വീകരിച്ച് വരുന്നത്. ഇപ്പോള്‍ 25 വര്‍ഷം തടവ് അനുഭവിക്കുകയാണ് മഹര്‍ അബു റയാന്‍

Next Story

RELATED STORIES

Share it