പാലത്തായി പ്രതിക്ക് ജാമ്യം: സര്‍ക്കാരിന്റേയും പോലിസിന്റേയും വീഴ്ച്ചയെന്ന് പിഡിപി
ഇരയുടെ നീതിക്ക് വേണ്ടി നിലകൊള്ളാതെ ഭരണകൂടവും പോലിസും നടത്തിയ നീക്കം കേരളത്തിന്റെ അന്തസ്സ് കളങ്കപ്പെടുത്തുന്നതാണെന്നും പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി വി എം അലിയാര്‍ പറഞ്ഞു.
BY APH16 July 2020 2:14 PM GMT

X
APH16 July 2020 2:14 PM GMT
കൊച്ചി: പാലത്തായി ബാലികാ പീഡന കേസില്‍ അധ്യാപകനും ബിജെപി നേതാവുമായ പദ്മരാജന് ജാമ്യം ലഭിച്ചതിന് പിന്നില്‍ സര്‍ക്കാരിന്റേയും പോലിസിന്റേയും ഗുരുതര വീഴ്ചയാണെന്ന് പിഡിപി കേന്ദ്രകമ്മിറ്റി. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതും തൊണ്ണൂറാം ദിവസം പ്രതിഷേധങ്ങള്‍ തണുപ്പിക്കാന്‍ പോക്‌സോ കേസ് വകുപ്പുകള്‍ പോലും ചേര്‍ക്കാതെ ദുര്‍ബലമായ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തത് പ്രതിയെ രക്ഷപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു.
കേസ് അട്ടിമറിക്കാന്‍ നീക്കം നടത്തിയ പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയുണ്ടാവുകയും പുനരന്വേഷണം നടത്തി പ്രതികള്‍ ശിക്ഷിക്കപ്പെടുകയും വേണം. ഇരയുടെ നീതിക്ക് വേണ്ടി നിലകൊള്ളാതെ ഭരണകൂടവും പോലിസും നടത്തിയ നീക്കം കേരളത്തിന്റെ അന്തസ്സ് കളങ്കപ്പെടുത്തുന്നതാണെന്നും പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി വി എം അലിയാര്‍ പറഞ്ഞു.
Next Story
RELATED STORIES
സിപിഎം മേയര് ആര്എസ്എസ് വേദിയില്; കേരളത്തിലെ ശിശുപരിപാലനം മോശമെന്ന്...
8 Aug 2022 4:47 AM GMTഅട്ടപ്പാടിയില് വീണ്ടും നവജാത ശിശു മരിച്ചു
8 Aug 2022 4:28 AM GMTവെങ്കയ്യ നായിഡുവിന് ഇന്ന് യാത്ര അയപ്പ്
8 Aug 2022 2:52 AM GMTവൈദ്യുതി ഭേദഗതി ബില്ല്: കെഎസ്ഇബി ജീവനക്കാര് ഇന്ന് പണിമുടക്കും
8 Aug 2022 2:35 AM GMTഫെഡറലിസത്തിന് വെല്ലുവിളി സൃഷ്ടിക്കരുത്; വ്യോമ റെയില്...
7 Aug 2022 5:34 PM GMTആരാണ് ഫലസ്തീന് ഇസ്ലാമിക് ജിഹാദ്?
7 Aug 2022 2:58 PM GMT