പാലത്തായി ബാലികാ പീഡനക്കേസ്: അധ്യാപകന്റെ ജാമ്യാപേക്ഷ തള്ളി
കണ്ണൂര്‍: പാനൂരിനു സമീപം പാലത്തായിയില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ സ്‌കൂളിലെ അധ്യാപകനും ബിജെപി നേതാവുമായ കടവത്തൂരിലെ കുറുങ്ങാട്ട് കുനിയില്‍ പത്മരാജന്റെ ജാമ്യാപേക്ഷ കോടതി തള്ളി. സ്‌കൂളിലെ ശൗചാലയത്തില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന പത്മരാജന്‍ ഓണ്‍ലൈന്‍ വഴി നല്‍കിയ ജാമ്യഹരജിയാണ് തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയുടെ ചുമതലയുള്ള ജഡ്ജി പി എന്‍ വിനോദ് തള്ളിയത്. താന്‍ നിരപരാധിയാണെന്നും നുണപരിശോധനയ്ക്കു തയ്യാറാണെന്നും പ്രതിഭാഗം കോടതിയില്‍ ബോധിപ്പിച്ചിരുന്നു. പത്മരാജന്‍ നേരത്തേ നല്‍കിയ ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു.
പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയതോടെയാണ് സ്‌കൂളിലെ പീഡനവിവരം പുറത്തായത്. തുടര്‍ന്ന് പോക്‌സോ നിയമപ്രകാരം കേസെടുത്തെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്യാതിരുന്ന പോലിസ് നടപടി ഏറെ വിവാദമായിരുന്നു. സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് ഒരു മാസത്തിനു ശേഷം പ്രതിയെ അറസ്റ്റ് ചെയ്തത്. അന്വേഷണത്തില്‍ ലോക്കല്‍ പോലിസ് വീഴ്ചവരുത്തിയെന്ന പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയിരിക്കുകയാണ്.
RELATED STORIES
മുസ് ലിംകള്‍ക്കെതിരായ വിദ്വേഷപ്രസംഗം ആവര്‍ത്തിച്ച് പ്രധാനമന്ത്രി...
23 April 2024 10:18 AM GMT1,42,799 പേര് വീട്ടില്‍ വോട്ടിട്ടു: വോട്ട് രേഖപ്പെടുത്തിയവര്‍ 81...
23 April 2024 9:40 AM GMT10 അനാക്കോണ്ട പാമ്പുകളുമായി ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ യുവാവ്...
23 April 2024 7:18 AM GMTപരിശീലനപ്പറക്കലിനിടെ മലേഷ്യന്‍ നാവികസേനയുടെ ഹെലികോപ്റ്ററുകള്‍...
23 April 2024 7:07 AM GMTമോദിയുടെ വിദ്വേഷപ്രസംഗം വൃന്ദാ കാരാട്ടിന്റെ അഭിഭാഷകന് ഇന്ന് സുപ്രീം...
23 April 2024 6:58 AM GMTരാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക തള്ളണമെന്ന ഹരജി തള്ളി...
23 April 2024 6:47 AM GMT