Sub Lead

പാകിസ്താന്‍ പുതിയ ആണവ മിസൈല്‍ പരീക്ഷിച്ചു

300 കിലോമീറ്റര്‍ ദൂര പരിധിയിലുള്ള ആണവ വാഹക ശേഷിയുള്ള ഗസ്‌നവി മിസൈലാണ് പാകിസ്താന്‍ പരീക്ഷിച്ചത്.

പാകിസ്താന്‍ പുതിയ ആണവ മിസൈല്‍ പരീക്ഷിച്ചു
X

ന്യൂഡല്‍ഹി: കശ്മീരിനെ ചൊല്ലി അതിര്‍ത്തിയില്‍ സംഘര്‍ഷം മൂര്‍ച്ഛിക്കേ കറാച്ചിയില്‍ ബാലിസ്റ്റിക്ക് മിസൈല്‍ പരീക്ഷിച്ചതായി പാകിസ്താന്‍. 300 കിലോമീറ്റര്‍ ദൂര പരിധിയിലുള്ള ആണവ വാഹക ശേഷിയുള്ള ഗസ്‌നവി മിസൈലാണ് പാകിസ്താന്‍ പരീക്ഷിച്ചത്. പാക് സൈനിക മേധാവി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. പരീക്ഷണം വിജയമാണെന്ന് പാക് സൈനിക വക്താവ് അറിയിച്ചു. മിസൈല്‍ പരീക്ഷണത്തിന്റെ ദൃശ്യങ്ങള്‍ പാകിസ്ഥാന്‍ പുറത്തു വിട്ടിടുണ്ട്.

ഭൂതല-ഭൂതല മിസൈലായ ഗസ്‌നവിയാണ് പാകിസ്താന്‍ പരീക്ഷിച്ചതെന്ന് ഡിജി ഐഎസ്പിആര്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി. ബലൂചിസ്താനിലെ സോന്‍മിയാനി ടെസ്റ്റിങ് റേഞ്ചില്‍ വെച്ചാണ് പരീക്ഷണം നടത്തിയത്. മിസൈല്‍ പരീക്ഷണവുമായി ബന്ധപ്പെട്ട് വ്യോമ പാത അടയ്ക്കുന്നതായി ഇന്നലെ പാകിസ്താന്‍ വ്യക്തമാക്കിയിരുന്നു.

ഇത് സംബന്ധിച്ച് വൈമാനികര്‍ക്കും നാവികര്‍ക്കും നിര്‍ദേശവും നല്‍കിയിരുന്നു. പ്രദേശത്ത് നിന്ന് എല്ലാ കപ്പലുകളെയും മാറ്റണമെന്ന് നാവികസേനകള്‍ക്കും കപ്പലുകള്‍ക്കും നല്‍കിയ നോട്ടീസിലും പറഞ്ഞിരുന്നു. അതേ സമയം ഗുജറാത്തിലെ ഗള്‍ഫ് ഓഫ് കച്ച് മേഖലയില്‍ പാകിസ്താന്റെ നാവിക കമാന്‍ഡോകള്‍ എത്തിയതായുള്ള സൂചനയുണ്ട്. ഇന്ത്യന്‍ തീരദേശ സേന മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. അസാധാരണമായ എന്ത് നീക്കമുണ്ടായാലും മറൈന്‍ കണ്‍ട്രോള്‍ സ്‌റ്റേഷനെ അറിയിക്കാനും നിര്‍ദേശമുണ്ട്.


Next Story

RELATED STORIES

Share it