Sub Lead

പാകിസ്താനില്‍ ആള്‍ക്കൂട്ടം തകര്‍ത്ത ക്ഷേത്രം അറ്റകുറ്റപ്പണിക്ക് ശേഷം ഹിന്ദുക്കള്‍ക്ക് കൈമാറി

പഞ്ചാബ് പ്രവിശ്യയിലെ ഒരു ചെറു നഗരമായ ഭോങ്ങിലെ ക്ഷേത്രമാണ് ഒരു സംഘം മുസ് ലിംകള്‍ ആക്രമിച്ച് കേടുപാടുകള്‍ വരുത്തിയത്.

പാകിസ്താനില്‍ ആള്‍ക്കൂട്ടം തകര്‍ത്ത ക്ഷേത്രം അറ്റകുറ്റപ്പണിക്ക് ശേഷം ഹിന്ദുക്കള്‍ക്ക് കൈമാറി
X

ഇസ്‌ലാമാബാദ്: മധ്യ പാകിസ്താനില്‍ ക്ഷുഭിതരായ ആള്‍ക്കൂട്ടം കഴിഞ്ഞയാഴ്ച തകര്‍ത്ത ക്ഷേത്രം അറ്റകുറ്റപ്പണിക്ക് ശേഷം ഹിന്ദു സമൂഹത്തിന് കൈമാറിയതായി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു. കിഴക്കന്‍ പഞ്ചാബ് പ്രവിശ്യയിലെ ഒരു ചെറു നഗരമായ ഭോങ്ങിലെ ക്ഷേത്രമാണ് ഒരു സംഘം മുസ് ലിംകള്‍ ആക്രമിച്ച് കേടുപാടുകള്‍ വരുത്തിയത്. ക്ഷേത്രത്തിന്റെ വാതിലുകള്‍ അഗ്നിക്കിരയാക്കിയ സംഘം ഘടനയ്ക്കു കേടുപാടുകള്‍ വരുത്തിയിരുന്നു.

അഞ്ചു ദിവസത്തെ അറ്റകുറ്റപ്പണികള്‍ക്കു ശേഷം കേടുപാടുകള്‍ പൂര്‍ണമായും പരിഹരിച്ചാണ് ക്ഷേത്രം ഹിന്ദു സമൂഹത്തിന് കൈമാറിയത്. ഒരു പ്രാദേശിക മതപാഠശാലയില്‍ മൂത്രമൊഴിച്ച് അപമാനിച്ചുവെന്നാരോപിക്കപ്പെടുന്ന എട്ടുവയസ്സുകാരനായ ഹിന്ദുബാലന് പ്രാദേശിക കോടതി ജാമ്യം അനുവദിച്ചതിനു പിന്നാലെയാണ് രോഷാകുലരായ ജനക്കൂട്ടം ക്ഷേത്രം ആക്രമിച്ചത്.

പ്രാദേശിക ഹിന്ദു സമൂഹം ഉടന്‍ തന്നെ ക്ഷേത്രത്തില്‍ ആരാധന പുനരാരംഭിക്കുമെന്ന് ജില്ലാ ഭരണാധികാരി ഖുറം ഷഹ്‌സാദ് പറഞ്ഞു. സുരക്ഷ ശക്തമാക്കിയതായും സ്ഥിതി നിയന്ത്രണവിധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നൂറുകണക്കിന് ഇസ്‌ലാമിക മത ഗ്രന്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന മതപാഠ ശാലയിലെ ലൈബ്രറിയില്‍ ഹിന്ദു ബാലന്‍ മൂത്രമൊഴിച്ചതാണ് ക്ഷേത്രം ആക്രമിക്കപ്പെടുന്നതിലേക്ക് നയിച്ച പ്രകോപനം. ക്ഷേത്രം ആക്രമിക്കപ്പെട്ട സംഭവത്തില്‍ നിരവധി പേരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.

Next Story

RELATED STORIES

Share it