Sub Lead

സിഎഎ: ജനങ്ങളുടെ ആശങ്കകള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാതിരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കുഞ്ഞാലിക്കുട്ടി

നിരവധി മനുഷ്യര്‍ കൊല്ലപ്പെട്ട കലാപമാണ് ഡല്‍ഹിയില്‍ അരങ്ങേറിയത്. തങ്ങളുടെ മൂക്കിന്‍ തുമ്പില്‍ നടന്ന ഡല്‍ഹി കലാപം സഭ ഉടന്‍ ചര്‍ച്ചചെയ്യില്ലെന്ന സര്‍ക്കാര്‍ നിലപാടാണ് സഭാ നടപടികള്‍ തടസ്സപ്പെടുന്നതിലേക്ക് കാര്യങ്ങളെത്തിച്ചത്. അതില്‍ സര്‍ക്കാറിന് കൃത്യമായ പങ്കുണ്ടന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സിഎഎ: ജനങ്ങളുടെ ആശങ്കകള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാതിരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കുഞ്ഞാലിക്കുട്ടി
X

ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങള്‍ തങ്ങളുടെ പൗരത്വം നഷ്ടപ്പെടുമോ എന്ന ഭയത്തിലാണന്നും പൗരത്വ പ്രശ്‌നത്തില്‍ വ്യക്തത നല്‍കാന്‍ കേന്ദ്ര സര്‍ക്കാറിന് ഉത്തരവാദിത്വമുണ്ടന്നും പികെ കുഞ്ഞാലിക്കുട്ടി. ലോക്‌സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച കോണ്‍ഗ്രസ് എംപിമാരെ സസ്‌പെന്റ് ചെയ്ത സ്പീക്കറുടെ നടപടിയിന്‍മേല്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഭയുടെ സുഖമമായ നടത്തിപ്പ് ഉറപ്പാക്കാന്‍ പ്രതിപക്ഷം പ്രതിജ്ഞാബദ്ധമാണ്. എന്നാല്‍ രാജ്യത്ത് കലാപമരങ്ങേറിയപ്പോള്‍ അത് ചര്‍ച്ചയ്ക്ക് പോലുമെടുക്കാന്‍ തയ്യാറാവാതിരുന്ന സര്‍ക്കാറിന്റെ നടപടിയാണ് പ്രതിപക്ഷ അംഗങ്ങളെ പ്രതിഷേധിക്കാന്‍ പ്രേരിപ്പിച്ചത്. നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കുന്നതും കുത്തിയിരിക്കുന്നതും ശ്രമകരവും ബുദ്ധിമുട്ട് നിറഞ്ഞതുമായ കാര്യമാണ്. സീറ്റിലിരുന്ന് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്താന്‍ അനുവദിക്കാത്ത സാഹചര്യമുണ്ടായതാണ് സഭാ നടപടികള്‍ നിര്‍ത്തി വെക്കുന്ന തരത്തില്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കാന്‍ അംഗങ്ങളെ നിര്‍ബന്ധിച്ചതെന്നും അദ്ദേഹം പറഞ്ഞു.

നിരവധി മനുഷ്യര്‍ കൊല്ലപ്പെട്ട കലാപമാണ് ഡല്‍ഹിയില്‍ അരങ്ങേറിയത്. തങ്ങളുടെ മൂക്കിന്‍ തുമ്പില്‍ നടന്ന ഡല്‍ഹി കലാപം സഭ ഉടന്‍ ചര്‍ച്ചചെയ്യില്ലെന്ന സര്‍ക്കാര്‍ നിലപാടാണ് സഭാ നടപടികള്‍ തടസ്സപ്പെടുന്നതിലേക്ക് കാര്യങ്ങളെത്തിച്ചത്. അതില്‍ സര്‍ക്കാറിന് കൃത്യമായ പങ്കുണ്ടന്നും അദ്ദേഹം പറഞ്ഞു. എന്‍ആര്‍സി-എന്‍പിആര്‍ വിഷയത്തില്‍ രാജ്യത്തെ ജനങ്ങളുടെ ആശങ്കകള്‍ നീക്കുന്ന രീതിയില്‍ വിശദീകരണം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ മടികാണിക്കുന്നതെന്താണ്. ആര്‍ക്കാണ് ജനങ്ങളുടെ പൗരത്വം എടുത്ത് കളയാനുള്ള അവകാശമുള്ളതെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.

Next Story

RELATED STORIES

Share it