Sub Lead

24 മണിക്കൂറിനിടെ 18,552 പേര്‍ക്ക് കൊവിഡ്; ഇന്ത്യയില്‍ രോഗബാധിതര്‍ അഞ്ച് ലക്ഷം കടന്നു

രാജ്യത്തെ ആകെ രോഗികളില്‍ പകുതിലേരേയും മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്നാണ്.

24 മണിക്കൂറിനിടെ 18,552 പേര്‍ക്ക് കൊവിഡ്; ഇന്ത്യയില്‍ രോഗബാധിതര്‍ അഞ്ച് ലക്ഷം കടന്നു
X

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,552 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 5,08,953 ആയി. ഇതില്‍ 1,97,387 പേര്‍ വിവിധ സംസ്ഥാനങ്ങളിലായി ചികില്‍സയില്‍ കഴിയുന്നുണ്ട്. കൊവിഡ് സ്ഥിരീകരിച്ചവരില്‍ 2,95,881 പേര്‍ക്ക് രോഗം ഭേദമായി. ഇതുവരെ 15,301 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ ആകെ രോഗികളില്‍ പകുതിലേരേയും മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്നാണ്.

രാജ്യത്ത് ഏറ്റവുമധികം കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. മഹാരാഷ്ട്രയിലെ ആകെ രോഗബാധിതരുടെ എണ്ണം 1.52 ലക്ഷവും ആകെ മരണസംഖ്യ 7,000 വും കടന്നു. തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ 3,509 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 1956 കേസുകളും ചെന്നൈയില്‍ നിന്ന് മാത്രമാണ്. ആകെ കൊവിഡ് കേസുകള്‍ 74,622 ആയി. ഇതുവരെ 957 പേര്‍ മരിച്ചു. ഗുജറാത്തില്‍ 30095 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ 1771 പേര്‍ മരിച്ചു. ഡല്‍ഹിയില്‍ പുതുതായി 3,460 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 77,240 ആയി ഉയര്‍ന്നു. 2492 പേര്‍ മരിച്ചു. രോഗവ്യാപന തോത് കണ്ടെത്താന്‍ ഡല്‍ഹിയില്‍ ഇന്ന് മുതല്‍ സിറോ സര്‍വെയ്ക്ക് തുടക്കമാകും. വീടുകള്‍ തോറും പരിശോധന ഇതിന്റെ ഭാഗമായി ഉണ്ടാകുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.




Next Story

RELATED STORIES

Share it