Sub Lead

കര്‍ണാടകയില്‍ താമര വിരിയുമെന്ന് ബിജെപി; താഴെയിറക്കാനാവില്ലെന്ന് എച്ച് ഡി കുമാരസ്വാമി

കര്‍ണാടകയില്‍ താമര വിരിയുമെന്ന് ബിജെപി;  താഴെയിറക്കാനാവില്ലെന്ന് എച്ച് ഡി കുമാരസ്വാമി
X
ബംളൂരു/മുംബൈ: കര്‍ണാടകത്തില്‍ രണ്ട് ദിവസത്തിനകം സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് മഹാരാഷ്ട്ര മന്ത്രിയും ബിജെപി നേതാവുമായ റാം ഷിന്‍ഡേ. കോണ്‍ഗ്രസ് -ജെഡിഎസ് സഖ്യ സര്‍ക്കാര്‍ തകരുമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച സാഹചര്യത്തിലാണ് ഷിന്‍ഡേയുടെ പ്രതികരണം.

അതേസമയം, സര്‍ക്കാരിനുള്ള പിന്തുണ രണ്ട് സ്വതന്ത്രര്‍ പിന്‍വലിച്ചാലും ആശങ്കപ്പെടാനില്ലെന്നും സര്‍ക്കാരിനെ താഴെയിറക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി കുമാരസ്വാമി പറഞ്ഞു. ബിജെപി കുതിരക്കച്ചവടം നടത്തുകയാണെന്ന് ഉപമുഖ്യമന്ത്രി ജി പരമേശ്വര ആരോപിച്ചു.

മുലബാഗിലു, റാണെബെന്നൂര്‍ എന്നീ മണ്ഡലങ്ങളിലെ എംഎല്‍എമാരായ യഥാക്രമം എച്ച് നാഗേഷ്, ആര്‍ ശങ്കര്‍ എന്നിവരാണ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരിക്കുന്നത്. സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നതായി കാണിച്ചുള്ള കത്ത് ഇരു എംഎല്‍എമാരും ഗവര്‍ണര്‍ക്ക് കൈമാറി. ഇവര്‍ ഇപ്പോള്‍ മുംബൈയിലെ ഹോട്ടലിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരും പിന്തുണ പിന്‍വലിച്ചെങ്കിലും സര്‍ക്കാരിന് നിലവില്‍ ഇത് ഭീഷണിയാവില്ല.

മഹാരാഷ്ട്രയിലും ഹരിയാനയിലുമായാണ് ഈ എംഎല്‍എമാരെ ബിജെപി ഒളിവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. സര്‍ക്കാരിനോട് എതിര്‍പ്പുള്ള എംഎല്‍എമാരെ മറുകണ്ടം ചാടിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. എന്നാല്‍, കര്‍ണാടക കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവായ ഡി കെ ശിവകുമാറിന്റെ നേതൃത്വത്തില്‍ ഇതിനെ മറികടക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോവുകയാണ് കോണ്‍ഗ്രസ്. മന്ത്രിസഭാ രൂപീകരണ സമയത്ത് എംഎല്‍എമാരെ കോണ്‍ഗ്രസ് സംരക്ഷിച്ച് നിര്‍ത്തിയത് ഡി കെ ശിവകുമാറിന്റെ നേതൃത്വത്തിലാണ്. ശിവകുമാര്‍ ഇന്ന് മുംബൈയില്‍ എത്തുമെന്നാണ് വിവരം. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് സംസ്ഥാന ഭരണം അത്യാവശ്യമാണെന്ന തിരിച്ചറിവാണ് ബിജെപി ഓപറേഷന്‍ താമരയുടെ മൂന്നാം ഘട്ടം ആസൂത്രണം ചെയ്തത്. മന്ത്രിസഭാ പുനസംഘടയെ തുടര്‍ന്ന് സര്‍ക്കാരിലുണ്ടായ പൊട്ടിത്തെറി ഈ സാഹചര്യത്തില്‍ ബിജെപി മുതലെടുക്കുകയായിരുന്നു.

Next Story

RELATED STORIES

Share it