Sub Lead

രജിസ്റ്റര്‍ വിവാഹം ചെയ്യുന്നവരുടെ വിവരങ്ങള്‍ ഓണ്‍ലൈനില്‍ മുന്‍കൂട്ടി അറിയാം

സ്വന്തം ആധാരം മാത്രമല്ല മറ്റുള്ളവരുടെ ആധാരങ്ങളും ആര്‍ക്കും പണമടച്ച് ഓണ്‍ലൈനായി കാണാനുള്ള സംവിധാനവും രജിസ്‌ട്രേഷന്‍ വകുപ്പ് ആരംഭിച്ചു.

രജിസ്റ്റര്‍ വിവാഹം ചെയ്യുന്നവരുടെ വിവരങ്ങള്‍ ഓണ്‍ലൈനില്‍ മുന്‍കൂട്ടി അറിയാം
X

കണ്ണൂര്‍: പ്രത്യേക വിവാഹനിയമപ്രകാരം രജിസ്ട്രാര്‍ ഓഫിസില്‍ വിവാഹിതരാകുന്നവരുടെ വിവരങ്ങള്‍ ഇനി ഓണ്‍ലൈനായി മുന്‍കൂട്ടി അറിയാന്‍ പറ്റും. സ്വന്തം ആധാരം മാത്രമല്ല മറ്റുള്ളവരുടെ ആധാരങ്ങളും ആര്‍ക്കും പണമടച്ച് ഓണ്‍ലൈനായി കാണാനുള്ള സംവിധാനവും രജിസ്‌ട്രേഷന്‍ വകുപ്പ് ആരംഭിച്ചു.

പ്രത്യേക വിവാഹനിയമപ്രകാരം രജിസ്ട്രാറോഫിസില്‍ വിവാഹം ചെയ്യുന്നവരുടെ വിവരങ്ങള്‍ സാധാരണ ഒരുമാസത്തോളം നോട്ടീസ് ബോര്‍ഡിലിടും. പലപ്പോഴും ഇത് കീറിക്കളയാനും സാധ്യതയുണ്ട്. ഇനി ഇത്തരം രജിസ്റ്റര്‍ വിവാഹങ്ങളുടെ നോട്ടീസ് വിവരങ്ങള്‍ ആര്‍ക്കും ഓണ്‍ലൈനായി അറിയാം. വധൂവരന്‍മാരുടെ ഫോട്ടോയും ഉണ്ടാവും. കാണാതായ യുവതീയുവാക്കള്‍ രജിസ്റ്റര്‍വിവാഹം കഴിച്ചോ എന്നറിയാനും ഇതുവഴി കഴിയും. ഇതിന്റെ വിവരങ്ങള്‍ അറിയാന്‍ പ്രത്യേക ഫീസില്ല.

ആധാരം രജിസ്‌ട്രേഷന്‍ ഓണ്‍ലൈനായതോടെ കോപ്പികള്‍ സ്‌കാന്‍ചെയ്തു സൂക്ഷിക്കുന്നുണ്ട്. ഇവ കാണണമെങ്കില്‍ രജിസ്‌ട്രേഷന്റെ വെബ്‌സൈറ്റില്‍ ആധാരത്തിന്റെ നമ്പര്‍ അടിച്ചുകൊടുത്താല്‍ മതി. ദാനാധാരം, ഒഴിമുറി, ഭാഗപത്രം, ധനനിശ്ചയാധാരം തുടങ്ങി എല്ലാ ആധാരങ്ങളും കാണാം.

അതേസമയം ഒസ്യത്ത്, മുക്ത്യാര്‍ എന്നിവ കാണാന്‍ പറ്റില്ല. ആധാരത്തിന്റെ ആദ്യപേജ് മാത്രമേ സൗജന്യമായി കാണാന്‍പറ്റൂ. ബാക്കി കാണണമെങ്കില്‍ നൂറുരൂപ ഓണ്‍ലൈനായി അടയ്ക്കണം. 15 ദിവസംവരെ സ്‌കാന്‍ കോപ്പികള്‍ സൈറ്റില്‍ ഉണ്ടാവും. പ്രിന്റ് എടുക്കാനോ ഡൗണ്‍ലോഡ് ചെയ്തു സേവ് ചെയ്യാനോ പറ്റില്ല. സഹകരണ ബാങ്കുകള്‍ക്കും മറ്റും ലോണ്‍ എടുക്കുന്ന വ്യക്തിയുടെ ആധാരവിവരങ്ങള്‍ അറിയുന്നത് ഇതോടെ കൂടുതല്‍ എളുപ്പമാകും.

Next Story

RELATED STORIES

Share it