Sub Lead

കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കര്‍ണാടകയില്‍ ഒരാഴ്ച നിര്‍ബന്ധിത ക്വാറന്റൈന്‍

കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കര്‍ണാടകയില്‍ ഒരാഴ്ച നിര്‍ബന്ധിത ക്വാറന്റൈന്‍
X

ബംഗളൂരു: കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് കര്‍ണാടകയില്‍ ഒരാഴ്ച നിര്‍ബന്ധിത ക്വാറന്റൈന്‍. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നു ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണു തീരുമാനം. ബുധനാഴ്ച മുതല്‍ പ്രാബല്യത്തിലാവും.

കേരളത്തില്‍ നിന്ന് റോഡ്, തീവണ്ടി, വിമാന മാര്‍ഗമെത്തുന്നവരെല്ലാം ഏഴു ദിവസം സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിരീക്ഷണത്തില്‍ കഴിയണം. ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും ഇളവില്ല.

കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ നിയന്ത്രണവും നിരീക്ഷണവും ശക്തമാക്കും. കാസര്‍കോട്, വയനാട് ജില്ലകളിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ പരിശോധന കര്‍ശനമാക്കാന്‍ ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കി. കേരള -കര്‍ണാടക അതിര്‍ത്തികളായ ദക്ഷിണ കന്നഡ, കൊടക്, ചാമ്രാജ നഗര എന്നിവടങ്ങളിലെ ചെക്‌പോസ്റ്റുകളിലും കര്‍ശനമായ പരിശോധനയുണ്ടാകും.

Next Story

RELATED STORIES

Share it