Sub Lead

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

മഹാരാഷ്ട്രയില്‍നിന്ന് ഇന്നലെയാണ് ഇവര്‍ കേരളത്തിലേക്ക് എത്തിയത്

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി
X

തൃശൂര്‍: സംസ്ഥാനത്ത് വീണ്ടും ഒരു കൊവിഡ് മരണം കൂടി. തൃശൂര്‍ ജില്ലയിലെ ചാവക്കാട് സ്വദേശിയാണ് മരിച്ചത്. മഹാരാഷ്ട്രയില്‍നിന്ന് ഇന്നലെയാണ് ഇവര്‍ കേരളത്തിലേക്ക് എത്തിയത്. ഇന്നലെയാണ് ഇവര്‍ മരിച്ചത്. എന്നാല്‍ ഇന്നാണ് ഇവരുടെ സാംപിള്‍ പരിശോധനാ ഫലം എത്തിയത്. ഇതോടെയാണ് കൊവിഡ് മൂലമാണ് മരണമെന്ന് സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി.

പാലക്കാട് വഴി കാറിലാണ് എത്തിയത്. ഇവര്‍ക്ക് പ്രമേഹവും രക്തസമ്മര്‍ദവും ശ്വാസതടസവും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇവരുടെ മകന്‍ ആംബുലന്‍സില്‍ മെയ് 20 ന് പുലര്‍ച്ചെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്നതിന് മുമ്പ് മരണം സംഭവിക്കുകയായിരുന്നു. നേരത്തെ തന്നെ പ്രമേഹവും രക്താദിമര്‍ദ്ദവും,ശ്വാസ തടസ്സവും ഉണ്ടായിരുന്ന ഇവര്‍ ഇതിന് ചികില്‍സയിലായിരുന്നു. മരണപ്പെട്ട വ്യക്തിയില്‍ നിന്നും കൊവിഡ് പരിശോധനക്കുള്ള സ്രവങ്ങളുടെ പരിശോധന ഫലം പോസിറ്റിവ് ആയതിനെ തുടര്‍ന്ന് മകനും ആംബുലന്‍സ് ഡ്രൈവറും ഇപ്പോള്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്



Next Story

RELATED STORIES

Share it