Sub Lead

വിദ്യാര്‍ഥിനികള്‍ക്കു മേല്‍ നോട്ട് വിതറിയ പോലിസ് കോണ്‍സ്റ്റബിളിന് സസ്‌പെന്‍ഷന്‍

നാഗ്പൂരിലെ കോണ്‍സ്റ്റബിള്‍ പ്രമോദ് വാല്‍ക്കേനേയാണ് അച്ചടക്ക നടപടികളുടെ ഭാഗമായി സസ്‌പെന്റ് ചെയ്തത്.

വിദ്യാര്‍ഥിനികള്‍ക്കു മേല്‍ നോട്ട് വിതറിയ  പോലിസ് കോണ്‍സ്റ്റബിളിന് സസ്‌പെന്‍ഷന്‍
X
നാഗപ്പൂര്‍: റിപ്പബ്ലിക് ദിനാഘോഷ പരിപാടിക്കിടെ വേദിയില്‍ നൃത്തം ചെയ്യുകയായിരുന്ന വിദ്യാര്‍ഥിനികള്‍ക്കുമേല്‍ കറന്‍സി നോട്ടുകള്‍ വിതറിയ പോലിസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. നാഗ്പൂരിലെ കോണ്‍സ്റ്റബിള്‍ പ്രമോദ് വാല്‍ക്കേനേയാണ് അച്ചടക്ക നടപടികളുടെ ഭാഗമായി സസ്‌പെന്റ് ചെയ്തത്. സ്‌കൂളിന് സമീപം ഡ്യൂട്ടിയിലായിരുന്ന കോണ്‍സ്റ്റബിള്‍ പരിപാടി കാണാനെത്തിയതായിരുന്നു. തുടര്‍ന്ന് ഇയാള്‍ വേദിയിലേക്ക് അതിക്രമിച്ചു കയറി വിദ്യാര്‍ഥിനികളുടെ മേല്‍ കറന്‍സി വിതറുകയായിരുന്നു.സില പരിഷദ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനികളുടെ മേലെയാണ് ഇയാള്‍ കറന്‍സികള്‍ വര്‍ഷിച്ചത്. കാണികള്‍ പോലിസ് ഉദ്യോഗസ്ഥന്റെ ഈ പ്രവൃത്തി വീഡിയോയില്‍ ചിത്രീകരിച്ചതോടെ സംഭവം വിവാദമായി. തുടര്‍ന്നാണ് ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടായത്. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനായി പോയതായിരുന്നു അവിടെയെന്നും കുട്ടികളുടെ നൃത്തം ഇഷ്ടപ്പെട്ട ചിലര്‍ പണം പിരിച്ച് നല്‍കി തന്നോട് അവരുടെ പ്രതിനിധിയായി സ്‌റ്റേജില്‍ കയറി കുട്ടികള്‍ക്ക് പണം കൊടുക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് താന്‍ സ്‌റ്റേജില്‍ കയറിയതെന്നുമാണ് സസ്‌പെന്‍ഷനിലായ പോലിസുകാരന്റെ അവകാശവാദം.

Next Story

RELATED STORIES

Share it