Sub Lead

വാഗമണ്ണിലെ ഓഫ് റോഡ് ഡ്രൈവിങ്; കെഎസ്‌യു പരാതിയില്‍ ജോജു ജോര്‍ജിനെതിരേ കേസെടുത്തു

സംഭവത്തില്‍ സംഘാടകര്‍ക്കും നടനും എതിരേ കേസ് എടുക്കണമെന്ന കെ എസ് യുവിന്റെ പരാതിയെ തുടര്‍ന്നാണ് നടപടി.സംഭവത്തില്‍ നിയമലംഘനം നടന്നെന്ന് ബോധ്യപ്പെട്ടതായി മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.

വാഗമണ്ണിലെ ഓഫ് റോഡ് ഡ്രൈവിങ്; കെഎസ്‌യു പരാതിയില്‍ ജോജു ജോര്‍ജിനെതിരേ കേസെടുത്തു
X

തൊടുപുഴ: വാഗമണ്ണില്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ഓഫ് റോഡ് റൈഡില്‍ പങ്കെടുത്തതില്‍ നടന്‍ ജോജു ജോര്‍ജിനെതിരേ കേസെടുത്തു. വാഹനത്തിന്റെ ഉടമയ്ക്കും റൈഡിന്റെ സംഘാടകര്‍ക്കും കാണാനെത്തിയവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ സംഘാടകര്‍ക്കും നടനും എതിരേ കേസ് എടുക്കണമെന്ന കെ എസ് യുവിന്റെ പരാതിയെ തുടര്‍ന്നാണ് നടപടി.സംഭവത്തില്‍ നിയമലംഘനം നടന്നെന്ന് ബോധ്യപ്പെട്ടതായി മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.

ഓഫ് റോഡ് റൈഡില്‍ പങ്കെടുത്തതിന് ജോജു ജോര്‍ജിനെതിരെയും സംഘാടകര്‍ക്കെതിരെയും കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു ഇടുക്കി ജില്ലാ പ്രസിഡന്റ് ടോണി തോമസാണ് ജില്ലാ കലക്ടര്‍, ജില്ലാ പോലിസ് മേധാവി, ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയത്. വാഗമണ്‍ എംഎംജെ എസ്‌റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ തേയില തോട്ടത്തിലാണ് റൈഡ് നടന്നത്.

സുരക്ഷ സംവിധാനങ്ങളില്ലാതെ അപകടകരമായ രീതിയിലാണിത് നടത്തിയത്. കൃഷിക്കു മാത്രമെ ഉപയോഗിക്കാവൂ എന്ന നിബന്ധനയുള്ള ഭൂമിയില്‍ നിയമവിരുദ്ധമായി ഓഫ് റോഡ് റൈഡ് സംഘടിപ്പിച്ചെന്നും ഇത് പ്ലാന്റേഷന്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ജോജു ജോര്‍ജു റൈഡ് നടത്തുന്നതിന്റെ വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. പിന്നാലെയാണ് പരാതി. സംഘടകരുടെ അതിഥിയായാണ് ജോജു എത്തിയത്. ജോജുവിന്റെ ഉടമസ്ഥതയിലുള്ള ജീപ്പ് റാംഗ്ലറിലായിരുന്നു ഓഫ് റോഡിങ് നടത്തിയത്. ഓഫ്‌റോഡ് മാസ്‌റ്റേഴ്‌സ് ആണ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്.

Next Story

RELATED STORIES

Share it