Sub Lead

പ്രായപൂര്‍ത്തിയാകാത്ത 18 പെണ്‍കുട്ടികളെ കേരളത്തിലേക്ക് കടത്തിയ ഒഡീഷ സ്വദേശി അറസ്റ്റില്‍

വിവിധ കന്യാസ്ത്രീ മഠങ്ങളിലേക്ക് ജോലിക്കായാണ് തങ്ങളെ കേരളത്തിലേക്ക് കൊണ്ടുവന്നതെന്ന് കുട്ടികള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഛത്തീസ്ഗഡ്, ഒഡിഷ എന്നിവിടങ്ങളില്‍ നിന്നാണ് കുട്ടികളെ എത്തിച്ചത്.

പ്രായപൂര്‍ത്തിയാകാത്ത 18 പെണ്‍കുട്ടികളെ കേരളത്തിലേക്ക് കടത്തിയ ഒഡീഷ സ്വദേശി അറസ്റ്റില്‍
X

തൃശൂര്‍: ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വ്യാജരേഖകളുമായി പെണ്‍കുട്ടികളെ കേരളത്തിലെത്തിച്ച ഒഡീഷ സ്വദേശി അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത 18 പെണ്‍കുട്ടികളെയാണ് ഇയാള്‍ കേരളത്തിലേക്ക് കടത്തിയത്. ഒഡിഷ സ്വദേശി നാഗേന്ദ്രയാണ് തൃശൂരില്‍ നിന്നും പോലിസിന്റെ പിടിയിലായത്.

വിവിധ കന്യാസ്ത്രീ മഠങ്ങളിലേക്ക് ജോലിക്കായാണ് തങ്ങളെ കേരളത്തിലേക്ക് കൊണ്ടുവന്നതെന്ന് കുട്ടികള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഛത്തീസ്ഗഡ്, ഒഡിഷ എന്നിവിടങ്ങളില്‍ നിന്നാണ് കുട്ടികളെ എത്തിച്ചത്. പെണ്‍ കുട്ടികളെ റസ്‌ക്യൂ ഹോമിലേക്ക് മാറ്റി. പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.




Next Story

RELATED STORIES

Share it