Sub Lead

നീറ്റ് പരീക്ഷഫലം പ്രസിദ്ധീകരിച്ചു; ഫലം ഔദ്യോഗിക വെബ്‌സൈറ്റില്‍

ഔദ്യോഗിക വെബ്‌സൈറ്റായ nts.ac.in, ntaneet.nic.in എന്നീ വെബ്‌സൈറ്റുകളിലാണ് ഫലം ലഭ്യമാകുക.

നീറ്റ് പരീക്ഷഫലം പ്രസിദ്ധീകരിച്ചു; ഫലം ഔദ്യോഗിക വെബ്‌സൈറ്റില്‍
X

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷഫലം പ്രഖ്യാപിച്ചു. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് വെള്ളിയാഴ്ച പരീക്ഷഫലം പുറത്തുവിട്ടത്. സെപ്റ്റംബര്‍ 13, ഒക്്ബര്‍ 14 എന്നി തിയ്യതികളിലായി നടന്ന പരീക്ഷഫലമാണ് ഇപ്പോള്‍ ലഭ്യമാകുക. ഔദ്യോഗിക വെബ്‌സൈറ്റായ nts.ac.in, ntaneet.nic.in എന്നീ വെബ്‌സൈറ്റുകളിലാണ് ഫലം ലഭ്യമാകുക. വൈകീട്ട് നാല് മണിയോടെയാണ് പരീക്ഷഫലം പ്രഖ്യാപിച്ചത്.

ജനറല്‍ കാറ്റഗറിയില്‍ വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 50 ശതമാനവും സംവരണ വിഭാഗത്തില്‍ വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 40 ശതമാനവും മാര്‍ക്കാണ് യോഗ്യത നേടാന്‍ വേണ്ടത്. നീറ്റ് ഉത്തര കീയുടെ സഹായത്തോടെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോര്‍ കണ്ടെത്താം. ഓരോ ശരിയായ ഉത്തരത്തിനും 4 മാര്‍ക്കാണ് ലഭിക്കുക.


Next Story

RELATED STORIES

Share it