Big stories

എന്‍ആര്‍സി വിവരങ്ങള്‍ വെബ്‌സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായി; ക്ലൗഡ് സ്‌റ്റോറേജിന്റെ കാലാവധി കഴിഞ്ഞെന്ന് അധികൃതര്‍

സുപ്രീംകോടതി ഉത്തരവ് പ്രകാരം 2019 ഒക്ടോബറില്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച വിവരങ്ങളാണ് അപ്രത്യക്ഷമായിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്‍ആര്‍സി വിവരങ്ങള്‍ വെബ്‌സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായി; ക്ലൗഡ് സ്‌റ്റോറേജിന്റെ കാലാവധി കഴിഞ്ഞെന്ന് അധികൃതര്‍
X

ഗുവാഹത്തി: എന്‍ആര്‍സി ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും അസമിലെ ദേശീയ പൗരത്വ രജിസ്റ്റര്‍(എന്‍ആര്‍സി) വിവരങ്ങള്‍ അപ്രത്യക്ഷമായി. പൗരത്വ പട്ടികയില്‍ ഉള്‍പ്പെട്ടവരുടേയും പുറത്താക്കപ്പെട്ടവരുടേയും വിവരങ്ങളാണ് അപ്രത്യക്ഷമായിരിക്കുന്നത്. സുപ്രീംകോടതി ഉത്തരവ് പ്രകാരം 2019 ഒക്ടോബറില്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച വിവരങ്ങളാണ് പെട്ടെന്ന് അപ്രത്യക്ഷമായിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഓണ്‍ലൈന്‍ വിവരങ്ങള്‍ അപ്രത്യക്ഷമായത് സംബന്ധിച്ച് അസം പ്രതിപക്ഷ നേതാവ് ദേബാബ്രത സൈകിയ റജിസ്റ്റര്‍ ജനറലിനും സെന്‍സസ് കമ്മീഷണര്‍ക്കും കത്തെഴുതി.

എന്‍ആര്‍സി അതോറിറ്റിയുടെ മെല്ലെപ്പോക്ക് നയം മൂലം എന്‍ആര്‍സിയില്‍ നിന്നും പുറത്തായവരുടെ അപേക്ഷ സ്വീകരിക്കുന്ന നടപടികള്‍ തുടങ്ങാന്‍ പോലുമായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ വിവരങ്ങള്‍ അപ്രത്യക്ഷമായത് ദുരൂഹമാണെന്നും സുപ്രീംകോടതി ഉത്തരവിന്റെ ലംഘനമാണെന്നും പ്രതിപക്ഷ നേതാവ് ദേബാബ്രത കത്തില്‍ ചൂണ്ടിക്കാട്ടി.

അതേസമയം, എന്‍ആര്‍സി ഡാറ്റകള്‍ ക്ലൗഡിലാണ് സ്‌റ്റോര്‍ ചെയ്തിരുന്നതെന്നും സര്‍വീസ് ധാതാക്കളായ വിപ്രോ നല്‍കിയ സമയ പരിതി അവസാനിച്ചതിനാലാണ് എന്‍ആര്‍സി വിവരങ്ങള്‍ വെബ്‌സൈറ്റില്‍ നിന്നും അപ്രത്യക്ഷമായതെന്നും എന്‍ആര്‍സി ഉദ്യോഗസ്ഥന്‍ അറിയിച്ചു. മുന്‍ കോര്‍ഡിനേറ്റര്‍ പ്രതീക് ഹജേല സ്ഥലംമാറിപ്പോയതിന് ശേഷം ക്ലൗഡ് സ്റ്റോറേജ് പുതുക്കിയിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു. പുതിയ കോര്‍ഡിനേറ്റര്‍ നിയമിതനാകുന്നതോടെ എന്‍ആര്‍സി വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാകുമെന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

Next Story

RELATED STORIES

Share it