Sub Lead

പടിഞ്ഞാറത്തറ സംഭവം: വെടിവയ്പ്പിന്റെ ശബ്ദമല്ല, കേട്ടത് വലിയ മുഴക്കം: പ്രദേശവാസി

എന്തോ തകർന്നു വീഴുമ്പോഴുള്ള പോലത്തെ ശബ്ദമാണ്. വെടിയുടെ ശബ്ദമല്ല കേട്ടത്. നിരന്തര വെടിയൊച്ച കേട്ടിട്ടില്ല.

പടിഞ്ഞാറത്തറ സംഭവം: വെടിവയ്പ്പിന്റെ ശബ്ദമല്ല, കേട്ടത് വലിയ മുഴക്കം: പ്രദേശവാസി
X

കോഴിക്കോട്: പടിഞ്ഞാറത്തറ വാളാരംകുന്നിൽ മാവോവാദി കൊല്ലപ്പെട്ട സംഭവത്തിൽ പുറത്തുവരുന്ന റിപോർട്ടുകൾ എല്ലാം വൈരുധ്യം നിറഞ്ഞത്. വെടിവയ്പ്പിന്റെ ശബ്ദമല്ല കേട്ടതെന്നും വലിയ മുഴക്കമാണ് കേട്ടതെന്നും പ്രദേശവാസിയായ മത്തായി പറയുന്നു. ഇത് പോലിസ് ഭാഷ്യങ്ങൾക്ക് വിരുദ്ധമാണ്.

പശുവിന് വേണ്ടി രാവിലെ തന്നെ പുല്ല് വെട്ടാൻ പോയിരുന്നു. മീൻമുട്ടി വെള്ളച്ചാട്ടത്തിന്റെ കുറേ മുകളിൽ മലയുടെ മുകളിൽ നിന്ന് വലിയ ഒരു ശബ്ദം കേട്ടു. എന്താണെന്ന് മനസിലായില്ല. പിന്നീട് വീട്ടിൽ വന്നപ്പോഴാണ് അറിയുന്നത് മാവാവാദികൾ വന്നിട്ടുണ്ടെന്നും തണ്ടർബോൾട്ടുമായി ഏറ്റുമുട്ടലുണ്ടായി ഒരാൾ കൊല്ലപ്പെട്ടെന്നുമെന്ന് മത്തായി പറയുന്നു.

പതിവില്ലാത്ത ശബ്ദമാണ് കേട്ടത്. എന്തോ തകർന്നു വീഴുമ്പോഴുള്ള പോലത്തെ ശബ്ദമാണ്. വെടിയുടെ ശബ്ദമല്ല കേട്ടത്. നിരന്തര വെടിയൊച്ച കേട്ടിട്ടില്ല. മാവോവാദികൾ ഈ പരിസരത്തൊക്കെ വരാറുണ്ട്. അവർ വന്ന് ഭക്ഷണ സാധനങ്ങൾ മേടിച്ചു പോകാറുണ്ട്. പിന്നെ തണ്ടർബോൾട്ട് സ്ഥിരമായി വന്നു പോകാറുണ്ട്. വന്നാൽ വാളാരംകുന്നിലേക്ക് പോയിട്ടാണ് തിരിച്ചിറങ്ങാറാണ് പതിവെന്നും മത്തായി കൂട്ടിച്ചേർത്തു.

Next Story

RELATED STORIES

Share it