Sub Lead

യുഎന്നില്‍ 57 രാജ്യങ്ങള്‍ ഉള്‍പ്പെട്ട സുപ്രധാന ശക്തിയാണ് ഒഐസി; പ്രവാചകനിന്ദ ഗൗരവപൂര്‍വം കാണേണ്ടതെന്ന് ഹാമിദ് അന്‍സാരി

യുഎന്നില്‍ 57 രാജ്യങ്ങള്‍ ഉള്‍പ്പെട്ട സുപ്രധാന ശക്തിയാണ് ഒഐസി; പ്രവാചകനിന്ദ ഗൗരവപൂര്‍വം കാണേണ്ടതെന്ന് ഹാമിദ് അന്‍സാരി
X

ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രതിച്ഛായ കളങ്കപ്പെടുത്തിയ പ്രവാചകനിന്ദ സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടി അപര്യാപ്തമെന്ന് മുന്‍ ഉപരാഷ്ട്രപതിയും നയതന്ത്ര വിദഗ്ധനുമായ ഹാമിദ് അന്‍സാരി. യുഎന്നില്‍ 57 രാജ്യങ്ങള്‍ ഉള്‍പ്പെട്ട സുപ്രധാന വോട്ട്ശക്തിയാണ് ഒഐസിയെന്ന് ഓര്‍ക്കണം. ഇത്രയേറെ രാജ്യങ്ങള്‍ ഒന്നിച്ചു പ്രതിഷേധിക്കുന്നതാണ് ഗൗരവപൂര്‍വം കാണേണ്ടതെന്ന് ഹാമിദ് അന്‍സാരി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ ഇടപെടല്‍ ഇക്കാര്യത്തില്‍ ആവശ്യമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഇത്രയേറെ രാജ്യങ്ങളുടെ രാഷ്ട്രീയനേതൃത്വം അപലപിച്ച വിഷയമാണിത്. ഇന്ത്യയുടെ അംബാസഡര്‍മാരെ പല രാജ്യങ്ങളും വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. എന്നാല്‍, ശരിയായ തിരുത്തല്‍നടപടി ഉണ്ടായിട്ടില്ല. എംബസി പ്രസ്താവന ഇറക്കിയതുകൊണ്ടോ വിദേശകാര്യ മന്ത്രാലയ വക്താവ് വിശദീകരണം നല്‍കിയതുകൊണ്ടോ മതിയാവില്ല. ഉചിതമായ രാഷ്ട്രീയതലത്തില്‍ അത് കൈകാര്യം ചെയ്യേണ്ടിയിരുന്നു.

വിഷയം തണുപ്പിക്കാന്‍ പ്രധാനമന്ത്രിക്ക് കഴിയുമായിരുന്നു. എന്നാല്‍, ശരിയായ സമയത്ത് അത് ചെയ്യണമെന്ന് ആരും ചിന്തിച്ചില്ല.

Next Story

RELATED STORIES

Share it