Sub Lead

വീണ്ടും ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം; രണ്ടാഴ്ചക്കകം നാലാം തവണ

പടിഞ്ഞാറന്‍ നഗരമായ ഹുവാന്‍ഗ്യുവില്‍ നിന്ന് കിഴക്കന്‍ കടല്‍ തീരത്തേക്കാണ് മിസൈല്‍ പരീക്ഷണം നടന്നത്.അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്ത സൈനികാഭ്യാസം നടത്തുന്നതില്‍ പ്രതിഷേധിച്ചാണ് ഉത്തരകൊറിയ മിസൈലുകള്‍ പരീക്ഷിക്കുന്നത്.

വീണ്ടും ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം; രണ്ടാഴ്ചക്കകം നാലാം തവണ
X

സിയൂള്‍: ഉത്തര കൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി. രണ്ടാഴ്ചക്കിടെ ഇത് നാലാം തവണയാണ് മിസൈല്‍ പരീക്ഷണം നടത്തുന്നത്. പടിഞ്ഞാറന്‍ നഗരമായ ഹുവാന്‍ഗ്യുവില്‍ നിന്ന് കിഴക്കന്‍ കടല്‍ തീരത്തേക്കാണ് മിസൈല്‍ പരീക്ഷണം നടന്നത്.അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്ത സൈനികാഭ്യാസം നടത്തുന്നതില്‍ പ്രതിഷേധിച്ചാണ് ഉത്തരകൊറിയ മിസൈലുകള്‍ പരീക്ഷിക്കുന്നത്.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായും ദക്ഷിണ കൊറിയ പ്രസിഡന്റ് മൂണ്‍ ജെ ഇന്നുമായും ഉണ്ടാക്കിയ കരാര്‍ ഇരുവരും ലംഘിച്ചു എന്നായിരുന്നു ഉത്തരകൊറിയയുടെ ആരോപണം. സംയുക്ത സൈനികാഭ്യാസത്തെ ന്യായീകരിക്കാന്‍ ഇരു രാജ്യങ്ങളും ശ്രമിക്കുകയാണെന്നും ഉത്തരകൊറിയ വിദേശകാര്യ മന്ത്രാലയം വിമര്‍ശിച്ചു. എന്നാല്‍ സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണന്നും ദക്ഷിണ കൊറിയയുമായും ജപ്പാനുമായും കൂടിയാലോചിക്കുകയാണന്നും അമേരിക്ക അറിയിച്ചു. നിലവില്‍ ഉത്തരകൊറിയ പരീക്ഷിക്കുന്നതെല്ലാം ഹ്രസ്വദൂര മിസൈലുകളാണന്നും അതില്‍ തനിക്ക് യാതൊരു അലോസരവുമില്ലന്നും ട്രംപ് പറഞ്ഞു. ജൂലൈ 25നായിരുന്നു ഉത്തരകൊറിയ ആദ്യ മിസൈല്‍ പരീക്ഷണം നടത്തിയത്. പിന്നീട് ജൂലൈ 31 നും ഈ മാസം 2 നും പരീക്ഷണങ്ങൾ നടത്തി.


Next Story

RELATED STORIES

Share it