Sub Lead

കൊവിഡ് 19: തറാവീഹ് നിസ്‌കാരം പള്ളികളില്‍ ഉണ്ടാവില്ലെന്ന് സൗദി ഇസ്‌ലാമിക കാര്യമന്ത്രി

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ബന്ധ നിസ്‌കാരങ്ങളും പള്ളികളില്‍ നടക്കാത്ത സാഹചര്യമാണുള്ളത്.

കൊവിഡ് 19: തറാവീഹ് നിസ്‌കാരം പള്ളികളില്‍ ഉണ്ടാവില്ലെന്ന് സൗദി ഇസ്‌ലാമിക കാര്യമന്ത്രി
X

റിയാദ്: കൊവിഡ് വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ഈ വര്‍ഷം റമദാനില്‍ തറാവീഹ് നിസ്‌കാരങ്ങള്‍ പള്ളികളില്‍ ഉണ്ടാവില്ലെന്ന് സൗദി ഇസ്‌ലാമിക കാര്യമന്ത്രി ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് വ്യക്തമാക്കി. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ബന്ധ നിസ്‌കാരങ്ങളും പള്ളികളില്‍ നടക്കാത്ത സാഹചര്യമാണുള്ളത്.

റമദാനിന് ഇനി രണ്ടാഴ്ച മാത്രമേ ബാക്കിയുള്ളൂ. ഇക്കാലത്തിനിടക്ക് കൊവിഡ് മുക്തമാകുമെന്ന് പറയാനാവില്ല. ഇരുഹറമുകളിലല്ലാത്ത എല്ലാ സ്ഥലങ്ങളിലെ പള്ളികളിലും അഞ്ച് നേരത്തെ നിര്‍ബന്ധ നിസ്‌കാരങ്ങളുടെ ജമാഅത്ത് നടക്കുന്നില്ല. തറാവീഹിനേക്കാള്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഈ നിസ്‌കാരങ്ങള്‍. പള്ളികളില്‍ ജമാഅത്ത് പുനഃസ്ഥാപിച്ചാല്‍ മാത്രമേ തറാവീഹ് നടക്കുകയുള്ളൂ. അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it