Sub Lead

സംവരണം: ആര്‍എസ്എസ് അധ്യക്ഷന്റെ ആവശ്യം തള്ളി കേന്ദ്രമന്ത്രി

സംവരണത്തില്‍ ഇരുപക്ഷങ്ങളും മൈത്രിയോടെയുള്ള ചര്‍ച്ച വേണമെന്ന് ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത് ആവശ്യപ്പെട്ടിരുന്നു. സംവരണത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ തുറന്ന ചര്‍ച്ച വേണമെന്നും അദ്ദേഹം പറഞ്ഞു.

സംവരണം:  ആര്‍എസ്എസ് അധ്യക്ഷന്റെ ആവശ്യം തള്ളി കേന്ദ്രമന്ത്രി
X

ന്യൂഡല്‍ഹി: സംവരണം സംബന്ധിച്ച് ചര്‍ച്ച വേണമെന്ന ആര്‍എസ്എസ് അധ്യക്ഷന്റെ ആവശ്യം തള്ളി കേന്ദ്രമന്ത്രി രാം വിലാസ് പസ്വാന്‍. സംവരണ വിഷയത്തില്‍ ഒരുവിധത്തിലുള്ള ചര്‍ച്ചയും ആവശ്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളുടെ ഭരണഘടനാപരമായ അവകാശമാണതെന്നും അദ്ദേഹം പറഞ്ഞു.

സംവരണത്തില്‍ ഇരുപക്ഷങ്ങളും മൈത്രിയോടെയുള്ള ചര്‍ച്ച വേണമെന്ന് ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത് ആവശ്യപ്പെട്ടിരുന്നു. സംവരണത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് ചര്‍ച്ച വേണം. സംവരണത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ തുറന്ന ചര്‍ച്ച വേണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഭാഗവതിന്റെ പ്രസ്താവനയെ നേരിട്ട് പരാമര്‍ശിക്കാതെയായിരുന്നു പസ്വാന്റെ പ്രതികരണം.

ഭാഗവത് പറഞ്ഞത് എന്താണെന്ന് തനിക്ക് അറിയില്ലെന്നും പസ്വാന്‍ പറഞ്ഞു. സംവരണം ഭരണഘടനാപരമായ അവകാശമാണ്. സംവരണാവകാശം തകര്‍ക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പലതവണ ആവര്‍ത്തിച്ചതാണ്. സംവരണം സംബന്ധിച്ച് ഒരുതരത്തിലുള്ള ചര്‍ച്ചയുടേയും ആവശ്യമില്ല. ഉയര്‍ന്ന ജാതിയെന്ന് അവകാശപ്പെടുന്നവരിലെ ദരിദ്രര്‍ക്കുപോലും സംവരണം ലഭിക്കുന്നുണ്ടെന്നും പസ്വാന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it