Sub Lead

എൻആർസി രാജ്യത്താകെ നടപ്പാക്കാൻ കേന്ദ്രം ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്രമന്ത്രി

സുപ്രിംകോടതിയുടെ നിർദേശപ്രകാരം, അസമിലെ എൻആർസി ഉൾപ്പെടുത്തലുകളുടെ അനുബന്ധ പട്ടികയും ഒഴിവാക്കലുകളുടെ പട്ടികയും 2019 ആ​ഗസ്ത് 31 ന് പ്രസിദ്ധീകരിച്ചതായി മന്ത്രി പറഞ്ഞു.

എൻആർസി രാജ്യത്താകെ നടപ്പാക്കാൻ കേന്ദ്രം ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്രമന്ത്രി
X

ന്യൂഡൽഹി: ദേശീയ പൗരത്വ രജിസ്റ്റർ (എൻആർസി) രാജ്യത്താകെ നടപ്പാക്കാൻ കേന്ദ്രം ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്രമന്ത്രി നിത്യാനന്ദ് റായ് ചൊവ്വാഴ്ച ലോക്സഭയിൽ പറഞ്ഞു.

സുപ്രിംകോടതിയുടെ നിർദേശപ്രകാരം, അസമിലെ എൻആർസി ഉൾപ്പെടുത്തലുകളുടെ അനുബന്ധ പട്ടികയും ഒഴിവാക്കലുകളുടെ പട്ടികയും 2019 ആ​ഗസ്ത് 31 ന് പ്രസിദ്ധീകരിച്ചതായി മന്ത്രി പറഞ്ഞു.

"ഇതുവരെ, ദേശീയ തലത്തിൽ ഇന്ത്യൻ ദേശീയ പൗരത്വ രജിസ്റ്റർ തയ്യാറാക്കാൻ സർക്കാർ ഒരു തീരുമാനവും എടുത്തിട്ടില്ല," അദ്ദേഹം ഒരു ചോദ്യത്തിന് രേഖാമൂലമുള്ള മറുപടിയിൽ പറഞ്ഞു.

എൻആർസിയുടെ അപ്ഡേറ്റ് അസമിൽ മാത്രമാണ് നടത്തിയത്. 2019-ൽ എൻആർസിയുടെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ, 3.30 കോടി അപേക്ഷകരിൽ നിന്ന് 19.06 ലക്ഷം പേരെ ഒഴിവാക്കിയിരുന്നു.

Next Story

RELATED STORIES

Share it