Sub Lead

ധര്‍മസ്ഥലയിലെ കൊലപാതകങ്ങള്‍: മാധ്യമവാര്‍ത്തകള്‍ക്കുള്ള വിലക്ക് നീക്കി ഹൈക്കോടതി

ധര്‍മസ്ഥലയിലെ കൊലപാതകങ്ങള്‍: മാധ്യമവാര്‍ത്തകള്‍ക്കുള്ള വിലക്ക് നീക്കി ഹൈക്കോടതി
X

ബംഗളൂരു: കര്‍ണാടകയിലെ ധര്‍മസ്ഥലയില്‍ സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരെ ബലാല്‍സംഗം ചെയ്തു കൊന്നു കുഴിച്ചിട്ടെന്ന കേസില്‍ ധര്‍മസ്ഥല ക്ഷേത്ര കുടുംബത്തിനെതിരേ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുതെന്ന കീഴ്‌ക്കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കുഡ്‌ല രംപാഗെ എന്ന യൂട്യൂബ് ചാനല്‍ എഡിറ്റര്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്. ക്ഷേത്രം നടത്തിപ്പുകാരായ കുടുംബത്തിലെ ഡോ. ഹര്‍ഷേന്ദ കുമാര്‍ എന്നയാള്‍ നല്‍കിയ ഹരജിയിലാണ് ഏഴായിരത്തോളം വാര്‍ത്തകളും വീഡിയോകളും നീക്കാന്‍ ബംഗളൂരു സിവില്‍ കോടതി ഉത്തരവിട്ടിരുന്നത്. മാധ്യമപ്രവര്‍ത്തകരുടെ ഭാഗം കേള്‍ക്കാതെ ഏകപക്ഷീയമായാണ് കോടതി വിധി പുറപ്പെടുവിച്ചത്. അതിനെ ചോദ്യം ചെയ്താണ് മാധ്യമപ്രവര്‍ത്തകര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഡോ. ഹര്‍ഷേന്ദ കുമാറിന്റെ ഹരജിയില്‍ പുതുതായി വാദം കേള്‍ക്കാന്‍ ഹൈക്കോടതി സിവില്‍കോടതിക്ക് നിര്‍ദേശം നല്‍കി.അതേസമയം, വിഷയത്തില്‍ സോഷ്യല്‍ മീഡിയയില്‍ വിഭാഗീയ സ്വഭാവമുള്ള പോസ്റ്റുകള്‍ ഇടുന്നവര്‍ക്കെതിരേ നടപടികള്‍ സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി ജി പരമേശ്വര പറഞ്ഞു.

Next Story

RELATED STORIES

Share it