Sub Lead

പൂനെയിലെ യാവത്തില്‍ വര്‍ഗീയസംഘര്‍ഷം; മുസ്‌ലിംമിന്റേതാണെന്ന് കരുതി ഹിന്ദുവിന്റെ ബേക്കറി കത്തിച്ചു

പൂനെയിലെ യാവത്തില്‍ വര്‍ഗീയസംഘര്‍ഷം; മുസ്‌ലിംമിന്റേതാണെന്ന് കരുതി ഹിന്ദുവിന്റെ ബേക്കറി കത്തിച്ചു
X

പൂനെ: സോഷ്യല്‍ മീഡിയ പോസ്റ്റിനെ ചൊല്ലി മഹാരാഷ്ട്രയിലെ പൂനെയിലെ യാവത് ഗ്രാമത്തില്‍ വര്‍ഗീയ സംഘര്‍ഷം. മൂന്നു ദിവസം മുമ്പ് പ്രദേശത്തെ ശിവാജിയുടെ പ്രതിമ ചിലര്‍ തകര്‍ത്തിരുന്നു. അതിന് പിന്നാലെ ഒരു യുവാവ് സോഷ്യല്‍ മീഡിയയില്‍ ഇട്ട പോസ്റ്റാണ് സംഘര്‍ഷത്തിന് കാരണമായത്. തുടര്‍ന്ന് ഒരു സംഘം പ്രദേശത്തെ മുസ്‌ലിം പള്ളി ലക്ഷ്യമാക്കി പ്രകടനം നടത്തി. ആ വഴിയില്‍ സ്ഥിതി ചെയ്തിരുന്ന സ്വപ്‌നില്‍ ആദിനാഥ് കഡം എന്നയാളുടെ ബേക്കറി ഹിന്ദുത്വര്‍ കത്തിച്ചു. മുസ്‌ലിംമിന്റേതാണെന്ന ധാരണയിലായിരുന്നു ആക്രമണം.

'' ബേക്കറി മുസ്‌ലിംമിന്റേതാണെന്ന് ആരോ വിളിച്ചുപറഞ്ഞു. ഉത്തര്‍പ്രദേശില്‍ നിന്നും വന്ന ഏതാനും മുസ് ലിം ജീവനക്കാരുള്ളതിനാലാണ് അവര്‍ അങ്ങനെ പറഞ്ഞത്. അതിന് പിന്നാലെ കല്ലേറുണ്ടായി. പിന്നാലെ തീയിട്ടു.''-സ്വപ്‌നില്‍ ആദിനാഥ് കഡം പറഞ്ഞു. സോഷ്യല്‍ മീഡിയപോസ്റ്റുമായി തനിക്കോ സ്ഥാപനത്തിലെ ജീവനക്കാര്‍ക്കോ യാതൊരു വിധ ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്ത് കൂടുതല്‍ പോലിസിനെ വിന്യസിച്ചതായും സമാധാന അന്തരീക്ഷം രൂപപ്പെട്ടതായും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.

Next Story

RELATED STORIES

Share it