- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നിപ കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ ഇനി മുതല്‍ കളമശേരി മെഡിക്കല്‍ കോളജിലും
പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ അധികൃതരുടെ സഹായത്തോടെയാണ് പോയിന്റ് ഓഫ് കെയര്‍ ലാബ് സൗകര്യം മെഡിക്കല്‍ കോളജിലെ മൈക്രോ ബയോളജി ലാബില്‍ ഒരുക്കിയിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.ആര്‍ടിപിസിആര്‍ മെഷീന്‍ ഉപയോഗിച്ചുള്ള ലാബ് ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെ പ്രവര്‍ത്തന സജ്ജമായി. ആവശ്യമുള്ള മരുന്നുകളും ഉപകരണങ്ങളും പൂനെയില്‍ നിന്നും എത്തിച്ചു. 30 രോഗികളെ ഒരേ സമയം ചികില്‍സിക്കാവുന്നതും എക്സ് റേ, അള്‍ട്രാ സൗണ്ട് സ്‌കാനിംഗ്, ഇ.സി.ജി, വെന്റിലേറ്റര്‍, 24 മണിക്കൂര്‍ നിരീക്ഷണം എന്നീ സൗകര്യങ്ങളും മെഡിക്കല്‍ കോളജില്‍ തയ്യാറായി.
കൊച്ചി:നിപ രോഗം കണ്ടെത്തുന്നതിനായുള്ള പരിശോധനകള്‍ ഇനി മുതല്‍ കളമശേരി മെഡിക്കല്‍ കോളജിലും നടത്താം. പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ അധികൃതരുടെ സഹായത്തോടെയാണ് പോയിന്റ് ഓഫ് കെയര്‍ ലാബ് സൗകര്യം മെഡിക്കല്‍ കോളജിലെ മൈക്രോ ബയോളജി ലാബില്‍ ഒരുക്കിയിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.ആര്‍ടിപിസിആര്‍ മെഷീന്‍ ഉപയോഗിച്ചുള്ള ലാബ് ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെ പ്രവര്‍ത്തന സജ്ജമായി. ആവശ്യമുള്ള മരുന്നുകളും ഉപകരണങ്ങളും പൂനെയില്‍ നിന്നും എത്തിച്ചു. 30 രോഗികളെ ഒരേ സമയം ചികില്‍സിക്കാവുന്നതും എക്സ് റേ, അള്‍ട്രാ സൗണ്ട് സ്‌കാനിംഗ്, ഇ.സി.ജി, വെന്റിലേറ്റര്‍, 24 മണിക്കൂര്‍ നിരീക്ഷണം എന്നീ സൗകര്യങ്ങളും മെഡിക്കല്‍ കോളജില്‍ തയ്യാറായി. രോഗികളെ തരംതിരിക്കാനുള്ള ട്രയാജ് ഏരിയയും ഒരുക്കിയിട്ടുണ്ട്. ഇവിടേക്ക് ആവശ്യമായ ജീവനക്കാരെയും നിയോഗിച്ചു.
ഐസലേഷന്‍ വാര്‍ഡിലുള്ള ഏഴുപേരില്‍ ആറുപേര്‍ക്ക് നിപ്പ ബാധയില്ലെന്ന് സ്ഥിരീകരിച്ചു. ഒരാളുടെ പരിശോധനാ ഫലം പ്രതീക്ഷിക്കുന്നു. രോഗിയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നതായി ഇതേവരെ കണ്ടെത്തിയിരിക്കുന്നത് 316 പേരെയാണ്.ഇതില്‍ 255 പേരെ ഇതേവരെ ബന്ധപ്പെട്ട് വിശദാംശങ്ങള്‍ എടുത്തു.224പേരുടെ വിവരങ്ങള്‍ സൂക്ഷ്മമായി വിശകലനം ചെയ്തു. ഇതില്‍ 33 പേരെ ഹൈറിസ്‌ക് വിഭാഗത്തില്‍ പെടുത്തി തീവ്രനിരീക്ഷണത്തിലാണ്. 191 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലുള്ളവരാണ്. നിപ ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന യുവാവിന്റെ ഇപ്പോഴത്തെ ആരോഗ്യനില കഴിഞ്ഞ രണ്ടു ദിവസത്തേക്കാള്‍ മെച്ചപ്പെട്ടു. ഭക്ഷണം കഴിക്കുന്നുണ്ട്. ഇന്റര്‍കോമിലൂടെ കുടംബാംഗങ്ങളുമായി സംസാരിച്ചു. പനി ഇടവിട്ട് പ്രകടമാകുന്നുണ്ട് എങ്കിലും കുറവുണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
RELATED STORIES
വായനയ്ക്ക് ഗ്രേസ് മാര്‍ക്ക് നല്കാന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്
13 Aug 2025 8:29 AM GMTആള്‍ക്കൂട്ടക്കൊലപാതകം; 21 കാരനെ പട്ടാപ്പകല്‍ തട്ടിക്കൊണ്ടുപോയി...
13 Aug 2025 8:23 AM GMTഇരട്ട വോട്ട് മാത്രമല്ല, രണ്ട് തിരിച്ചറിയല്‍ കാര്‍ഡുകളും'; ആരോപണവുമായി...
13 Aug 2025 7:56 AM GMTമുണ്ടക്കൈ-ചൂരല്‍മല ദുരന്തം: ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതില്‍ ...
13 Aug 2025 7:54 AM GMTഫലസ്തീനികളെ ദക്ഷിണ സുഡാനിലേക്ക് നാടുകടത്താന്‍ ഇസ്രായേല്‍ നീക്കമെന്ന്...
13 Aug 2025 7:28 AM GMTനാമനിര്‍ദേശപത്രിക തള്ളിയത് ചേദ്യം ചെയ്തുള്ള സാന്ദ്ര തോമസിന്റെ ഹരജി...
13 Aug 2025 7:23 AM GMT