Sub Lead

കണ്ണൂരില്‍ ഒമ്പതു വയസ്സുകാരി മരിച്ച നിലയില്‍; മാതാവിനെതിരേ കേസ്

കണ്ണൂരില്‍ ഒമ്പതു വയസ്സുകാരി മരിച്ച നിലയില്‍; മാതാവിനെതിരേ കേസ്
X

കണ്ണൂര്‍: ചാലാടിനടുത്ത് കുഴിക്കുന്നില്‍ ഒമ്പതു വയസ്സുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചാലാട് കുഴിക്കുന്നിലെ അവന്തിക(ഒമ്പത്)യാണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് സംഭവം. കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന പിതാവ് രാജേഷിന്റെ പരാതിയില്‍ മാതാവ് വാഹിദയ്‌ക്കെതിരേ കണ്ണൂര്‍ ടൗണ്‍ പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മാതാവ് വാഹിദയെ ടൗണ്‍ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതകമാണെന്ന നിഗമനത്തിലാണ് പോലിസ്. മാതാവിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് സൂചന.

Nine year old girl found dead in Kannur; Case against mother

Next Story

RELATED STORIES

Share it