Sub Lead

ദുബയില്‍ നിന്ന് കരിപ്പൂരില്‍ ഇന്നെത്തുന്ന വിമാനത്തില്‍ ഒമ്പത് ജില്ലക്കാര്‍

ദുബയില്‍ നിന്ന് കരിപ്പൂരില്‍ ഇന്നെത്തുന്ന വിമാനത്തില്‍ ഒമ്പത് ജില്ലക്കാര്‍
X

കോഴിക്കോട്: പ്രവാസികളുമായി ദുബയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പ്രത്യേക വിമാനം ഇന്ന് രാത്രി 10.30ന് കരിപ്പൂരിലെത്തും. കോഴിക്കോട് ജില്ലയുള്‍പ്പടെ ഒമ്പത് ജില്ലകളിലെ യാത്രക്കാരാണ് ഈ വിമാനത്തിലുണ്ടാവുക. പ്രവാസികളെത്തുമ്പോള്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. പ്രത്യേക വിമാനത്തില്‍ എത്തുന്നവരെ പുറത്തിറങ്ങിയ ശേഷം കര്‍ശനമായ ആരോഗ്യ പരിശോധനയ്ക്കു വിധേയരാക്കും. പ്രകടമായ ആരോഗ്യ പ്രശ്‌നങ്ങളുള്ളവരെ ആംബുലന്‍സില്‍ മഞ്ചേരി അല്ലെങ്കില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രികളിലെ ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോവും. ശേഷിക്കുന്നവരെ പ്രത്യേക നിരീക്ഷണാര്‍ത്ഥം പ്രവാസികള്‍ക്കായി സജ്ജമാക്കിയ കൊവിഡ് കെയര്‍ കേന്ദ്രങ്ങളിലേയ്ക്ക് മാറ്റും.

ദുബയ്-കരിപ്പൂര്‍ വിമാനത്തിലെത്തുന്ന യാത്രക്കാരുടെ ജില്ല തിരിച്ചുള്ള വിവരം

മലപ്പുറം -82

പാലക്കാട് -08

കോഴിക്കോട് -70

വയനാട് -15

കണ്ണൂര്‍ -06

കാസര്‍കോഡ് -04

കോട്ടയം -01

ആലപ്പുഴ -02

തിരുവനന്തപുരം-01




Next Story

RELATED STORIES

Share it