Sub Lead

കോയമ്പത്തൂരില്‍ ഐഎസ് ബന്ധമാരോപിച്ച് വീണ്ടും എന്‍ഐഎ റെയ്ഡ്

കോമ്പത്തൂര്‍ ജില്ലയിലെ അഞ്ചിടങ്ങളിലാണ് എന്‍ഐഎ സംഘം റെയ്ഡ് നടത്തിയത്.

കോയമ്പത്തൂരില്‍ ഐഎസ് ബന്ധമാരോപിച്ച് വീണ്ടും എന്‍ഐഎ റെയ്ഡ്
X

കോയമ്പത്തൂര്‍: സായുധസംഘമായ ഐഎസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് കോയമ്പത്തൂരിലെ വിവിധയിടങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) റെയ്ഡ് നടത്തി. കോമ്പത്തൂര്‍ ജില്ലയിലെ അഞ്ചിടങ്ങളിലാണ് എന്‍ഐഎ സംഘം റെയ്ഡ് നടത്തിയത്.

കഴിഞ്ഞയാഴ്ച ആറ് ലഷ്‌കറെ ത്വയ്ബ പ്രവര്‍ത്തകര്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായി രഹസ്യാന്വേഷണ വിഭാഗം അവകാശപ്പെട്ടിരുന്നു. അതിന്റെ ഭാഗമായി സംസ്ഥാനത്ത് കനത്ത ജാഗ്രത നിര്‍ദേശവും പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട കാര്യമായ തെളിവുകളൊന്നും അന്വേഷണ സംഘത്തിന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.ഇതില്‍ ഒരു മലയാളിയും ഉള്‍പ്പെട്ടതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. ഇതു പ്രകാരം വിദേശത്ത് നിന്നെത്തിയ ഒരു മലയാളിയെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍, ഇദ്ദേഹത്തിന് ഇതുമായി യാതൊരു ബന്ധവുമില്ലെന്ന് കണ്ട് വിട്ടയച്ചിരുന്നു.

ഐഎസുമായി ബന്ധമാരോപിച്ച് നിരവധി പേരെയാണ് കഴിഞ്ഞ മാസങ്ങളില്‍ തമിഴ്‌നാട്ടില്‍ നിന്നും എന്‍ഐഎ അറസ്റ്റു ചെയ്തത്. എന്നാല്‍, എന്‍ഐഎ മനപ്പൂര്‍വ്വം കേസുകളില്‍ പെടുത്തുന്നതായി ഇവരുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.ഐഎസുമായി ബന്ധമുണ്ടെന്ന് എന്‍ഐഎ ആരോപിക്കുന്ന ഉമര്‍ ഫാറൂഖ്, സന്‍ബര്‍ അലി, സമീന മുബിന്‍, മുഹമ്മദ് യാസിര്‍, സദ്ദാം ഹുസൈന്‍ എന്നിവരുടെ വീടുകളിലാണ് അഞ്ച് ടീമുകളായി തിരിഞ്ഞ് വ്യാഴാഴ്ച റെയ്ഡ് നടത്തിയത്. ഇവിടെ നിന്നും ലാപ് ടോപ്,മൊബൈല്‍ ഫോണ്‍,സിം കാര്‍ഡുകള്‍, പെന്‍ഡ്രൈവുകള്‍ എന്നിവ അന്വേഷണ സംഘം കൊണ്ടുപോയിട്ടുണ്ട്.

Next Story

RELATED STORIES

Share it