Sub Lead

യുവമോര്‍ച്ചാ നേതാവിന്റെ വധം: ദക്ഷിണ കന്നഡയില്‍ എന്‍ഐഎ റെയ്ഡ്; പ്രതിഷേധവുമായി എസ്ഡിപിഐ (വീഡിയോ)

യുവമോര്‍ച്ചാ നേതാവിന്റെ വധം: ദക്ഷിണ കന്നഡയില്‍ എന്‍ഐഎ റെയ്ഡ്; പ്രതിഷേധവുമായി എസ്ഡിപിഐ (വീഡിയോ)
X

മംഗളൂരു: ബെല്ലാരയില്‍ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരു കൊല്ലപ്പെട്ട സംഭവത്തില്‍ ദക്ഷിണ കന്നഡയില്‍ എന്‍ഐഎ സംഘം റെയ്ഡ് നടത്തി. കര്‍ണാടകയില്‍ രണ്ട് മുസ് ലിം യുവാക്കളും ഒരു യുവമോര്‍ച്ചാ നേതാവുമാണ് കൊല്ലപ്പെട്ടത്. ഇതില്‍ യുവ മോര്‍ച്ചാ നേതാവിന്റെ കൊലപാതകം മാത്രമാണ് എന്‍ഐഎ അന്വേഷിക്കുന്നത്. രണ്ട് മുസ് ലിം യുവാക്കളുടെ കൊലപാതകത്തില്‍ കാര്യക്ഷമമായ അന്വേഷണം പോലും നടക്കുന്നില്ല എന്ന ആരോപണം ഉയരുന്നതിനിടേയാണ് മുസ് ലിം നേതാക്കളെ ലക്ഷ്യമിട്ട് എന്‍ഐഎ റെയ്ഡ് അരങ്ങേറുന്നത്. എസ്ഡിപിഐ നേതാവ് റിയാസ് ഫരിങ്ങേപേട്ടയുടെ സുള്ള്യയിലെ വീട്ടില്‍ എന്‍ഐഎ റെയ്ഡ് നടത്തി. മുസ് ലിം നേതാക്കളെ വേട്ടയാടാന്‍ എന്‍ഐഎയെ ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് എസ്ഡിപിഐയുടെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ പ്രതിഷേധം സംഘടിപ്പിച്ചു. റിസാസിന്റെ വീടിന് മുന്നില്‍ സംഘടിച്ചെത്തിയ എസ്ഡിപിഐ പ്രവര്‍ത്തകര്‍ എന്‍ഐഎയെ ബിജെപി രാഷ്ട്രീയ ആയുധമാക്കുന്നതിനെതിരേ മുദ്രാവാക്യം മുഴക്കി.

കാസര്‍കോട് സ്വദേശിയായ മസൂദ് എന്ന 19കാരന്‍ മംഗളൂരുവില്‍ കൊല്ലപ്പെട്ട് ദിവസങ്ങള്‍ക്കുള്ളിലാണ് യുവമോര്‍ച്ചാ നേതാവ് പ്രദേശത്ത് കൊല്ലപ്പെട്ടത്. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനിടെ വ്യാഴാഴ്ച രാത്രി ഉഡുപ്പി സൂറത്കലില്‍ മുസ്‌ലിം യുവാവിനെ നാലംഗ സംഘം കടയില്‍ കയറി വെട്ടിക്കൊന്നിരുന്നു. രാത്രി ഒമ്പതോടെയാണ് മുഖം മൂടി ധരിച്ചെത്തിയ സംഘം ഫാസില്‍ എന്ന 30കാരനെ വെട്ടിക്കൊന്നത്. എന്നാല്‍, ഈ കൊലപാതകങ്ങള്‍ എന്‍ഐഎ അന്വേഷിക്കുന്നില്ല. സംഘപരിവാര്‍ കൊലപ്പെടുത്തിയ മുസ് ലിം യുവാക്കളുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കിയിട്ടില്ല. യുവമോര്‍ച്ചാ നേതാവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയുടെ സര്‍ക്കാര്‍ സഹായമാണ് ലഭിച്ചത്.

Next Story

RELATED STORIES

Share it