വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റേണ്ടത് ഇനി വില്‍ക്കുന്നയാള്‍ അറിഞ്ഞിരിക്കേണ്ടത് ഇക്കാര്യങ്ങള്‍
സംസ്ഥാനത്തെ വാഹന രജിസ്‌ട്രേഷന്‍ പുതിയ വാഹന്‍ സോഫ്റ്റ്‌വെയറിലേക്ക് മാറിയതോടെയാണിത്. ഇതോടെ ലൈസന്‍സ്, രജിസ്‌ട്രേഷന്‍ നടപടി ക്രമങ്ങളില്‍ അടിമുടി മാറ്റം വന്നിരിക്കുകയാണ്. മെയ് മാസത്തോടെ ഇതു പൂര്‍ണമായി നടപ്പില്‍ വരും.

കോഴിക്കോട്: ഇനി മുതല്‍ വാഹനം വില്‍ക്കുമ്പോള്‍ ഉടമസ്ഥാവകാശം മാറ്റേണ്ടത് വില്‍ക്കുന്നയാളുടെ ഉത്തരവാദിത്വം. വാഹനം കൈമാറ്റം ചെയ്യുമ്പോള്‍ ഉടമസ്ഥാവകാശം മാറ്റാന്‍ മോട്ടോര്‍ വാഹന വകുപ്പിന് കീഴില്‍ പുതിയ നടപടി ക്രമങ്ങള്‍ നിലവില്‍ വന്നു. സംസ്ഥാനത്തെ വാഹന രജിസ്‌ട്രേഷന്‍ പുതിയ വാഹന്‍ സോഫ്റ്റ്‌വെയറിലേക്ക് മാറിയതോടെയാണിത്. ഇതോടെ ലൈസന്‍സ്, രജിസ്‌ട്രേഷന്‍ നടപടി ക്രമങ്ങളില്‍ അടിമുടി മാറ്റം വന്നിരിക്കുകയാണ്. മെയ് മാസത്തോടെ ഇതു പൂര്‍ണമായി നടപ്പില്‍ വരും.
നിലവില്‍ വാഹനം വാങ്ങുന്നയാളും വില്‍ക്കുന്നയാളും ഒപ്പിട്ട ഫോറം വാങ്ങുന്നയാളിന്റെ താമസസ്ഥലത്തെ ആര്‍ടി ഓഫീസില്‍ നല്‍കിയാണ് രജിസ്‌ട്രേഷന്‍ മാറ്റുന്നത്. എന്നാല്‍ ഇനിമുതല്‍ രജിസ്‌ട്രേഷന്‍ മാറ്റേണ്ട ചുമതല വില്‍ക്കുന്നയാള്‍ക്കായിരിക്കും. ഇതുപ്രകാരം, രജിസ്‌ട്രേഷന്‍ മാറ്റാന്‍ വാഹനം വില്‍ക്കുന്നയാളാണ് മുന്‍കൈയെടുക്കേണ്ടത്.
നടപടി ക്രമങ്ങള്‍ എന്തൊക്കെ
വാഹനം വില്‍ക്കുന്നയാള്‍ ഇനി ഓണ്‍ലൈനിലൂടെയാണ് കൈമാറ്റഫോറം അപേക്ഷ സമര്‍പ്പിക്കേണ്ടത്. വാങ്ങുന്നയാളിന്റെ മേല്‍വിലാസത്തിനൊപ്പം മൊബൈല്‍ നമ്പറും ഓണ്‍ലൈനായി നല്‍കണം. ഈ മൊബൈല്‍ നമ്പറില്‍ വരുന്ന ഒടിപി കൂടി കംപ്യൂട്ടറില്‍ രേഖപ്പെടുത്തിയാലേ അപേക്ഷസമര്‍പ്പണം പൂര്‍ത്തിയാവൂ. ഫീസും ഓണ്‍ലൈനായി അടയ്ക്കണം.
പൂരിപ്പിച്ച അപേക്ഷ, ഫീസ് രസീത് എന്നിവയുടെ പ്രിന്റൗട്ടും ഒറിജിനല്‍ ആര്‍സിയുമായി വില്‍ക്കുന്നയാള്‍ പിന്നീട് നേരിട്ട് ആര്‍ ടി ഓഫിസിലെത്തിയും അപേക്ഷ നല്‍കണം. ഈ ഓഫിസില്‍ വാഹനവുമായി ബന്ധപ്പെട്ട് ശിക്ഷാനടപടികള്‍ ഒന്നുമില്ലെന്ന് ഉറപ്പാക്കിയശേഷം ബാധ്യതയില്ലാ സര്‍ട്ടിഫിക്കറ്റ് നല്‍കും. ഒറിജിനല്‍ ആര്‍ സി ഉപയോഗശൂന്യമാക്കിയശേഷം വാഹനം വിറ്റ വ്യക്തിക്ക് നല്‍കും. ബാധ്യതയില്ലാ സര്‍ട്ടിഫിക്കറ്റ് പ്രിന്റ് എടുക്കുമ്പോള്‍ തന്നെ വാഹനത്തെ സംബന്ധിച്ച വിവരങ്ങളെല്ലാം വാങ്ങിയ ആളിന്റെ താമസസ്ഥലത്തെ ആര്‍ ടി ഓഫിസിലും ലഭ്യമാകും. ഇവിടെ തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കിയായിരിക്കും പുതിയ ആര്‍ സി തയ്യാറാക്കുക. വാഹനം വാങ്ങുന്നയാള്‍ ബാധ്യതയില്ലാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും തിരിച്ചറിയല്‍ രേഖയുമായി ഓഫിസില്‍ അപേക്ഷ സമര്‍പ്പിക്കുന്നമുറയ്ക്ക് പുതിയ ആര്‍സി ലഭിക്കും.
ഉപയോഗിച്ച വാഹനങ്ങള്‍ വില്‍ക്കുമ്പോള്‍ വാങ്ങുന്നയാള്‍ ആര്‍സി ബുക്കില്‍ ഉടമസ്ഥാവകാശം മാറ്റാത്തതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് പോലിസിന് ലക്ഷിക്കുന്നത്. വാങ്ങുന്നയാള്‍ കൃത്യമായ ഉടമസ്ഥാവകാശം മാറ്റിയില്ലെങ്കില്‍ പിന്നീടുണ്ടാകുന്ന കേസുകളില്‍ പഴയ ഉടമ കുടുങ്ങുന്ന സ്ഥിതിയായിരുന്നു ഉണ്ടായിരുന്നത്.
RELATED STORIES
പശുവിനെ മേയ്ക്കുന്നതിനിടെ കാട്ടാന ആക്രമണം; കര്ഷകന് മരിച്ചു
23 Sep 2023 5:13 PM GMTതിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് ശശി തരൂര്‍
23 Sep 2023 2:37 PM GMTസിഖ് ഫോര്‍ ജസ്റ്റിസ് തലവനെതിരെ നടപടിയുമായി എന്‍ഐഎ
23 Sep 2023 12:20 PM GMTനൂഹ് ദുരിത ബാധിത പ്രദേശങ്ങളുടെ പുനരധിവാസത്തിന് ധന സഹായവുമായി...
23 Sep 2023 12:08 PM GMTമന്ത്രി വീണാ ജോര്‍ജിനെതിരായ അധിക്ഷേപം: കെ എം ഷാജിക്കെതിരേ കേസ്
23 Sep 2023 10:48 AM GMTപിണങ്ങിപ്പോയി എന്നത് മാധ്യമസൃഷ്ടി; വിശദീകരണവുമായി മുഖ്യമന്ത്രി
23 Sep 2023 10:39 AM GMT