Sub Lead

കെ പി ശര്‍മ്മ ഒലി രാജിവെച്ചു; ഷേര്‍ ബഹാദൂര്‍ ഡ്യൂബ പുതിയ നേപ്പാള്‍ പ്രധാനമന്ത്രിയാവും

ചൊവ്വാഴ്ചയോടെ ഡ്യൂബയെ പുതിയ പ്രധാനമന്ത്രിയായി നിയമിക്കാന്‍ നേപ്പാള്‍ സുപ്രീം കോടതി കഴിഞ്ഞ ദിവസം പ്രസിഡന്റ് ബിദ്യാ ദേവി ഭണ്ഡാരിയോട് നിര്‍ദേശിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കാവല്‍ പ്രധാനമന്ത്രിയായ കെപി ശര്‍മ്മ ഒലി സ്ഥാനം രാജിവക്കാന്‍ തയ്യാറായത്.

കെ പി ശര്‍മ്മ ഒലി രാജിവെച്ചു; ഷേര്‍ ബഹാദൂര്‍ ഡ്യൂബ പുതിയ നേപ്പാള്‍ പ്രധാനമന്ത്രിയാവും
X

കാഠ്മണ്ഡു: സുപ്രിം കോടതി ഉത്തരവിനു പിന്നാലെ നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി രാജിവച്ചു. തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും കാവല്‍ പ്രധാനമന്ത്രിയായി തുടരുകയായിരുന്നു കെപി ശര്‍മ്മ ഒലി. ചൊവ്വാഴ്ചയോടെ ഡ്യൂബയെ പുതിയ പ്രധാനമന്ത്രിയായി നിയമിക്കാന്‍ നേപ്പാള്‍ സുപ്രീം കോടതി കഴിഞ്ഞ ദിവസം പ്രസിഡന്റ് ബിദ്യാ ദേവി ഭണ്ഡാരിയോട് നിര്‍ദേശിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കാവല്‍ പ്രധാനമന്ത്രിയായ കെപി ശര്‍മ്മ ഒലി സ്ഥാനം രാജിവക്കാന്‍ തയ്യാറായത്. സുപ്രീംകോടതി നല്‍കിയ ഉത്തരവ് പാലിക്കാന്‍ തങ്ങളുടെ പാര്‍ട്ടി ബാധ്യസ്ഥരാണെന്നായിരുന്നു രാജിക്കൊരുങ്ങിയ കെ പി ശര്‍മ്മ ഒലിയുടെ പ്രതികരണം.

നേപ്പാളി കോണ്‍ഗ്രസ് മേധാവി ഷേര്‍ ബഹാദൂര്‍ ഡ്യൂബ ഇന്ന് തന്നെ നേപ്പാളിന്റെ അടുത്ത പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. 74 കാരനായ ഡ്യൂബ നേരത്തെ നാല് തവണ നേപ്പാള്‍ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പിരിച്ചു വിട്ട ജനപ്രതിനിധി സഭയേയും നേപ്പാള്‍ സുപ്രിം കോടതി കഴിഞ്ഞ ദിവസം പുനസ്ഥാപിച്ചിരുന്നു.ഇക്കഴിഞ്ഞ മേയ് 22നും ഡിസംബര്‍ 20നുമായിരുന്നു അഞ്ചുമാസത്തിനിടെ രണ്ടുതവണയായി പ്രസിഡന്റ് പാര്‍ലമെന്റ് പിരിച്ച് വിട്ടിരുന്നു. പാര്‍ലമെന്റില്‍ വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ടിട്ടും പ്രധാനമന്ത്രി കെ പി ശര്‍മ ഒലി സര്‍ക്കാര്‍ രൂപീകരിച്ച് രണ്ടു മാസത്തിന് ശേഷമായിരുന്നു സുപ്രിം കോടതിയുടെ ഇടപെടല്‍.


Next Story

RELATED STORIES

Share it