നീറ്റ് യുജി പ്രവേശന പരീക്ഷ സെപ്റ്റംബര്‍ 12ന്; രജിസ്‌ട്രേഷന്‍ നടപടികള്‍ നാളെ മുതല്‍
അപേക്ഷ നടപടിക്രമങ്ങള്‍ നാളെ വൈകീട്ട് 5 മുതല്‍ തുടങ്ങും. എന്‍ടിഎ വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം.

ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് സെപ്റ്റംബര്‍ 12ന് നടത്തും. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും പരീക്ഷയെന്ന് മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ അറിയിച്ചു. അപേക്ഷ നടപടിക്രമങ്ങള്‍ നാളെ വൈകീട്ട് 5 മുതല്‍ തുടങ്ങും. എന്‍ടിഎ വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ആഗസ്ത് ഒന്നിന് നടത്താന്‍ നിശ്ചയിച്ച നീറ്റ് പരീക്ഷയാണ് സെപ്റ്റംബറിലേക്ക് മാറ്റിവെച്ചത്. കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്നാണ് നീറ്റ് പരീക്ഷ ആദ്യം ആഗസ്തിലേക്കും പിന്നീട് സെപ്റ്റംബറിലേക്കും മാറ്റുകയായിരുന്നു.
സാമൂഹിക അകലം ഉറപ്പ് വരുത്താനായി പരീക്ഷ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. 198 നഗരങ്ങളിലായാണ് ഇത്തവണ പരീക്ഷ നടത്തുക. 2020ല്‍ 155 നഗരങ്ങളിലായി 3862 പരീക്ഷ കേന്ദ്രങ്ങളായിരുന്നു ഉണ്ടായിരുന്നത്. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷകേന്ദ്രങ്ങളില്‍ നിന്ന് മാസ്‌കുകള്‍ നല്‍കും. രജിസ്‌ട്രേഷന്‍ സമയത്തും പരീക്ഷ സമയത്തും ആവശ്യമായ കൊവിഡ് നിയന്ത്രണങ്ങള്‍ ഉറപ്പ് വരുത്തുമെന്നും കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി പറഞ്ഞു.
RELATED STORIES
മലയാളി യുവതി മൈസൂരുവിലെ ജോലിസ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍...
24 March 2023 12:10 PM GMTരാഹുല്‍ ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കിയ സംഭവം:...
24 March 2023 11:23 AM GMTരാഹുല്‍ ഗാന്ധിയുടെ അയോഗ്യത: വയനാട്ടില്‍ പുതിയ തിരഞ്ഞെടുപ്പ്...
24 March 2023 10:30 AM GMTഭയപ്പെടുത്തുകയോ നിശബ്ദരാക്കുകയോ ചെയ്യില്ല; നിയമപരമായും...
24 March 2023 10:15 AM GMTകണ്ണൂരില്‍ കൊവിഡ് ബാധിതന് മരണപ്പെട്ടു
24 March 2023 9:50 AM GMTഒരു 'ലൗ ജിഹാദ്' കെട്ടുകഥ കൂടി പൊളിഞ്ഞു; കോഴിക്കോട് സ്വദേശിയെ കോടതി...
24 March 2023 9:42 AM GMT