Latest News

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്ന് എസ് ജയശങ്കര്‍

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്ന് എസ് ജയശങ്കര്‍
X

ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നതെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ട ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖലയിലെ സംഘര്‍ഷം ഊര്‍ജ്ജ വിതരണത്തെയും ആഗോള വ്യാപാരത്തെയും ബാധിക്കും. അതിനാല്‍ രാജ്യം അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്ന് മന്ത്രി കൂട്ടിചേര്‍ത്തു.

ഇന്ത്യന്‍ ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങളും ഊര്‍ജ്ജ സുരക്ഷയും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. യുദ്ധം രൂക്ഷമാകുന്നത് ആഗോള വിതരണ ശൃംഖലയില്‍ ഗുരുതരമായ തടസ്സങ്ങള്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

മാര്‍ച്ച് നാലിന് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വെച്ച് അമേരിക്കന്‍ അന്തര്‍വാഹിനി ഇറാന്റെ ഐആര്‍ഐഎസ് ദേന (കഞകട ഉലിമ) എന്ന കപ്പല്‍ മുക്കിയ സംഭവം നിര്‍ഭാഗ്യകരമാണെന്ന് ജയശങ്കര്‍ വിശേഷിപ്പിച്ചു. 80-ലധികം നാവികര്‍ കൊല്ലപ്പെട്ട ഈ സംഭവത്തില്‍ കപ്പലില്‍ നിന്നുള്ള അപായ സന്ദേശം ലഭിച്ച ഉടന്‍ തന്നെ ഇന്ത്യ തിരച്ചിലിനായി നാവിക വിമാനങ്ങളും കപ്പലുകളും അയച്ചിരുന്നു. ശ്രീലങ്കന്‍ നാവികസേന 32 പേരെ രക്ഷപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു.

വിദേശകാര്യമന്ത്രിയുടെ പ്രസ്താവനയ്ക്കിടെ സഭയില്‍ പ്രതിപക്ഷം ബഹളം വെച്ചു. പ്രസ്താവനയില്‍ ഒതുക്കാതെ വിഷയത്തില്‍ വിശദമായ ചര്‍ച്ച വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ബഹളം തുടര്‍ന്നപ്പോള്‍ സഭാ നടപടികള്‍ മൂന്നുമണി വരെ നിര്‍ത്തിവച്ചു.

Next Story

RELATED STORIES

Share it