Latest News

ഇറാന്റെ പരമോന്നത നേതാവിനെ ലക്ഷ്യമിടാനുള്ള ശ്രമങ്ങളെ എതിര്‍ക്കുന്നുവെന്ന് ചൈന

ഇറാന്റെ പരമോന്നത നേതാവിനെ ലക്ഷ്യമിടാനുള്ള ശ്രമങ്ങളെ എതിര്‍ക്കുന്നുവെന്ന് ചൈന
X

ബീജിങ്: ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖാംനഈയെ ലക്ഷ്യമിടാനുള്ള ഏതൊരു ശ്രമത്തെയും ചൈന എതിര്‍ക്കുന്നുവെന്ന് ചൈന. ഇറാന്‍ തങ്ങളുടെ പുതിയ പരമോന്നത നേതാവായി മുജ്തബ ഖാംനഈയെ തിരഞ്ഞെടുക്കുന്നത് ഇറാന്റെ ആഭ്യന്തര കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടന അനുസരിച്ചാണ് ഇറാന്‍ ഈ തീരുമാനമെടുത്തതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഇറാന്റെ പരമാധികാരത്തെ ബഹുമാനിക്കണമെന്നും ഒരു വിദേശ രാജ്യവും അവരുടെ രാഷ്ട്രീയ വ്യവസ്ഥയില്‍ മാറ്റം വരുത്താന്‍ ശ്രമിക്കരുതെന്നും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി നേരത്തെ പറഞ്ഞിരുന്നു.

Next Story

RELATED STORIES

Share it