Latest News

എഡിഎം നവീന്‍ ബാബുവിന്റെ മരണം; പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹരജിയില്‍ വ്യാഴാഴ്ച വിധി

എഡിഎം നവീന്‍ ബാബുവിന്റെ മരണം; പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹരജിയില്‍ വ്യാഴാഴ്ച വിധി
X

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹരജിയില്‍ വ്യാഴാഴ്ച വിധി പറയും. കണ്ണൂര്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (2)യാണ് വിധി പറയുക. അന്വേഷണത്തില്‍ രാഷ്ട്രീയ സ്വാധീനം ഉണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥനായ എസിപി രത്‌നകുമാറിന് രാഷ്ട്രീയ ബന്ധമുണ്ടെന്നുമാണ് നവീന്‍ ബാബുവിന്റെ കുടുംബം കോടതിയില്‍ ആരോപിച്ചത്.

എന്നാല്‍, അന്വേഷണം ശരിയായ ദിശയിലാണെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഏത് തരത്തിലുള്ള അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍ അത് സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നുമാണ് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടത്.

2024 ഒക്ടോബര്‍ 15-നാണ് നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് അനുമതിയില്ലാതെ എത്തിയ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, നടത്തിയ പരസ്യവിമര്‍ശനത്തില്‍ മനംനൊന്ത് അദ്ദേഹം ജീവനൊടുക്കി എന്നാണ് കേസ്.

Next Story

RELATED STORIES

Share it