നീറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു: ആദ്യ അമ്പത് റാങ്കില്‍ മൂന്ന് മലയാളികളും
റാങ്ക് പട്ടികയിലെ ആദ്യ 50 റാങ്കുകളില്‍ കേരളത്തില്‍ നിന്നുള്ള മൂന്ന് പേര്‍ ഇടംപിടിച്ചു. അതുല്‍ മനോജ്, ഹൃദ്യ ലക്ഷ്മി ബോസ്, അശ്വിന്‍ വി പി എന്നിവരാണ് ആദ്യ അമ്പത് റാങ്കിനുള്ളിൽ ഇടംപിടിച്ച മലയാളികൾ.
ന്യുഡൽഹി: അഖിലേന്ത്യ മെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷാ ഫലം(NEET) പ്രസിദ്ധീകരിച്ചു. രാജസ്ഥാന്‍ സ്വദേശി നളിന്‍ ഖണ്ഡേവാള്‍ 720 ല്‍ 701 മാര്‍ക്ക് നേടി ഒന്നാം റാങ്ക് കരസ്ഥമാക്കി. റാങ്ക് പട്ടികയിലെ ആദ്യ 50 റാങ്കുകളില്‍ കേരളത്തില്‍ നിന്നുള്ള മൂന്ന് പേര്‍ ഇടംപിടിച്ചു. അതുല്‍ മനോജ്, ഹൃദ്യ ലക്ഷ്മി ബോസ്, അശ്വിന്‍ വി പി എന്നിവരാണ് ആദ്യ അമ്പത് റാങ്കിനുള്ളിൽ ഇടംപിടിച്ച മലയാളികൾ.
ഡല്‍ഹിയില്‍ നിന്നുള്ള ഭവിക് ബന്‍സാല്‍, ഉത്തര്‍പ്രദേശില്‍ നിന്നുള്ള അക്ഷത് കൗശിക് എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത്. ഇരുവര്‍ക്കും 700 മാര്‍ക്കാണ് ലഭിച്ചത്. 695 മാര്‍ക്ക് നേടി തെലങ്കാനയില്‍ നിന്നുള്ള മാധുരി റെഡ്ഡി പെണ്‍കുട്ടികളില്‍ ഒന്നാം സ്ഥാനവും ദേശീയ തലത്തില്‍ ഏഴാം റാങ്കും നേടി. 14,10,755 പേരാണ് പരീക്ഷ എഴുതിയത്. ഇതില്‍ 7,97,042 വിദ്യാര്‍ത്ഥികള്‍ ഉന്നതപഠനത്തിന് അര്‍ഹത നേടി.
മെയ് അഞ്ചിനാണ് ഇക്കൊല്ലത്തെ NEET പരീക്ഷ നടന്നത്. പരീക്ഷയില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത വിദ്യാര്‍ഥികള്‍ക്കായി മെയ് 20 ന് വീണ്ടും പരീക്ഷ നടത്തിയിരുന്നു. പ്രവേശന പരീക്ഷയുടെ ഫൈനല്‍ ആന്‍സര്‍ കീ ബുധനാഴ്ച ഉച്ചയ്ക്ക് മുമ്പ് NTA പ്രസിദ്ധീകരിച്ചിരുന്നു.
മെഡിക്കല്‍/ദന്തല്‍ കോളേജുകളിലേയും സ്വാശ്രയ മെഡിക്കല്‍/ദന്തല്‍ കോളേജുകളിലെ എന്‍ആര്‍ഐ ക്വാട്ട/മൈനോരിറ്റി ക്വാട്ട ഉള്‍പ്പെടെയുള്ള മുഴുവന്‍ എംബിബിഎസ്, ബിഡിഎസ് സീറ്റുകളിലേയും പ്രവേശനം നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ്.
RELATED STORIES
കേരളത്തിലെ തുടര്‍ച്ചയായ കലാപശ്രമങ്ങള്‍: സ്വതന്ത്ര ജുഡീഷ്യല്‍ കമ്മീഷന് ...
3 Oct 2023 2:41 PM GMTസിപിഎം മുസ്ലിം വിദ്വേഷത്തിന്റ പ്രചാരകരായി മാറുന്നത് അത്യന്തം...
3 Oct 2023 2:16 PM GMTമഹാരാഷ്ട്രയില്‍ വീണ്ടും കൂട്ട മരണം; സര്‍ക്കാര്‍ ആശുപത്രിയില്‍ 24...
3 Oct 2023 2:12 PM GMTസഞ്ജീവ് ഭട്ടിന്റെ ഹരജികള്‍ സുപ്രിംകോടതി തള്ളി; തുടര്‍ച്ചയായി...
3 Oct 2023 11:21 AM GMTഅനില്‍കുമാറിന്റെ പ്രസ്താവന: സിപിഎം നയമല്ലെങ്കില്‍ പാര്‍ട്ടി...
3 Oct 2023 10:52 AM GMT'വ്യാജ കേസുകള്‍ കെട്ടിച്ചമയ്ക്കുന്ന അന്വേഷണ ഉദ്യോഗസ്ഥരെ മാതൃകാപരമായി...
3 Oct 2023 9:58 AM GMT