India

'സ്‌ട്രൈക്കറെ ആവശ്യമുണ്ട് ' ; ആണ്‍കുട്ടിക്കൊപ്പം ഫുട്‌ബോള്‍ കളിച്ച് കാക്ക (വീഡിയോ)

സ്‌ട്രൈക്കറെ ആവശ്യമുണ്ട്  ;  ആണ്‍കുട്ടിക്കൊപ്പം ഫുട്‌ബോള്‍ കളിച്ച് കാക്ക (വീഡിയോ)
X

പനാജി: കാക്ക ഫുട്‌ബോള്‍ കളിക്കുമോ.? അതേ എന്ന് ഉത്തരം നല്‍കാം. കാക്കയുടെ ഈ വീഡിയോ കണ്ട ശേഷം. ഗോവയിലാണ് സംഭവം. ഒരാണ്‍കുട്ടിക്കൊപ്പം കാക്ക ഫുട്‌ബോള്‍ കളിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്. വീടിന്റെ മുന്‍ഭാഗത്ത് നിന്നാണ് ഇരുവരുടെയും കളി. ആണ്‍കുട്ടി ചെറിയ ക്രിക്കറ്റ് ബോള്‍ കാല് കൊണ്ട് കാക്കയ്ക്ക് തട്ടികൊടുക്കുന്നത് കാണാം.


തുടര്‍ന്ന് അതേ സ്പീഡില്‍ കാക്ക ആ പന്ത് തന്റെ കൊക്ക് കണ്ട് പാസ് ചെയ്യുന്നതും വീഡിയോയില്‍ കാണാം. ദീര്‍ഘനേരം ഇരുവരുടെയും പാസ്സിങ് നടക്കുന്നുണ്ട്. ആണ്‍കുട്ടിയുടെ അതേ താളത്തിനൊത്താണ് കാക്കയുടെ പാസ്സിങും. വീഡിയോ കണ്ട നിരവധി പേര്‍ ഇതിന് രസകരമായ കമന്റുകളും നല്‍കിയിട്ടുണ്ട്. സട്രൈക്കറെ ആവശ്യമുണ്ട്. ഞായറാഴ്ച അവൈലബിള്‍ ആണ്. സൂപ്പര്‍ സട്രൈക്കര്‍ എന്നിങ്ങിനെയാണ് കമന്റുകള്‍.



Next Story

RELATED STORIES

Share it