World

എലോണ്‍ മസ്‌ക് സ്ഥിരമായി ലഹരി ഉപയോഗിക്കാറുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപോര്‍ട്ട്

എലോണ്‍ മസ്‌ക് സ്ഥിരമായി ലഹരി ഉപയോഗിക്കാറുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപോര്‍ട്ട്
X

ന്യൂയോര്‍ക്ക്: ലോക സമ്പന്നരില്‍ ഒന്നാം സ്ഥാനത്തുള്ള എലോണ്‍ മസ്‌ക് അമിത അളവില്‍ ലഹരി ഉപയോഗിക്കുന്നുവെന്ന് ആരോപണം. നേരത്തെയുള്ള ആരോപണത്തിന് ഇപ്പോള്‍ ചില തെളിവുകളും ലഭിച്ചെന്ന് റിപോര്‍ട്ടുകള്‍.രണ്ടാം ട്രംപ് സര്‍ക്കാരിലെ ഡോജ് തലവനും സ്റ്റാര്‍ലിങ്ക് തലവനുമായ മസ്‌ക് ലഹരി ഉപയോഗിക്കുന്നതായി നേരത്തെയും റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ഡോണാള്‍ഡ് ട്രംപിന്റെ ഇലക്ഷന്‍ ക്യാംപൈയിനിടെ കെറ്റമിന്‍, എക്സ്റ്റസി, മാജിക് മഷ്റൂം തുടങ്ങിയ വിവിധ ലഹരികളുടെ ഒരു കൂട്ട് മസ്‌ക് ഉപയോഗിച്ചിരുന്നുവെന്ന് ന്യൂയോര്‍ക്ക് ടൈംസാണ് റിപോര്‍ട്ട് ചെയ്തത്.

മസ്‌ക് 20 ഡോസുകള്‍ അടങ്ങിയ ലഹരി മരുന്ന് സ്ഥിരമായി കൊണ്ട് നടക്കാറുണ്ടായിരുന്നെന്നും നിരന്തരമായുള്ള ലഹരി ഉപയോഗം മസ്‌കിന്റെ ആരോഗ്യത്തെ പ്രത്യേകിച്ചും ബ്ലാഡറിനെ ദോഷകരമായി ബാധിച്ചെന്നും റിപോര്‍ട്ടില്‍ പറയുന്നു. തിരഞ്ഞെടുപ്പ് കാലത്ത് മസ്‌കിന്റെ ലഹരി ഉപയോഗം പരിധിവിട്ടെന്നും റിപോര്‍ട്ടില്‍ പറയുന്നു. ട്രംപ് ഭരണകൂടത്തില്‍ നിന്ന് രാജിവെച്ചതിന് തൊട്ടുപിന്നാലെയാണ് മസ്‌കിനെതിരെയുള്ള ആരോപണം.

റിപോര്‍ട്ട് പ്രസിദ്ധീകരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഓവല്‍ ഓഫീസില്‍ വച്ച് യുഎസ് പ്രഡിഡന്റ് ഡൊണാള്‍ഡ് ട്രംപും മസ്‌കും ഒരുമിച്ച് പങ്കെടുത്ത പ്രസ് കോണ്‍ഫ്രന്‍സും നടന്നു. സര്‍ക്കാര്‍ കാര്യക്ഷമതാ വകുപ്പില്‍ നിന്നും പടിയിറങ്ങുന്ന മസ്‌കിനുള്ള വിടവാങ്ങല്‍ പാര്‍ട്ടിക്കിടെയായിരുന്നു പത്രസമ്മളനം. പത്രസമ്മേളനത്തില്‍ അസ്വസ്ഥനായി ഇരിക്കുന്ന മസ്‌കിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.




Next Story

RELATED STORIES

Share it