Sub Lead

ഗസയിലെ വെടിനിര്‍ത്തല്‍: നിര്‍ദേശങ്ങള്‍ മധ്യസ്ഥര്‍ക്ക് നല്‍കിയെന്ന് ഹമാസ്

ഗസയിലെ വെടിനിര്‍ത്തല്‍: നിര്‍ദേശങ്ങള്‍ മധ്യസ്ഥര്‍ക്ക് നല്‍കിയെന്ന് ഹമാസ്
X

ഗസ സിറ്റി: ഗസയിലെ വെടിനിര്‍ത്തല്‍ സംബന്ധിച്ച് യുഎസ് കൊണ്ടുവന്ന ശുപാര്‍ശയിലെ നിലപാട് മധ്യസ്ഥരെ അറിയിച്ചെന്ന് ഹമാസ്. നിലവില്‍ ഫലസ്തീനികള്‍ തടവിലാക്കിയിരിക്കുന്ന 10 ജൂതന്‍മാരെയും ഇസ്രായേലി വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട 18 ജൂതന്‍മാരുടെ മൃതദേഹങ്ങളും കൈമാറാന്‍ തയ്യാറാണെന്ന് മധ്യസ്ഥരായ ഖത്തറിനെയും ഈജിപ്തിനെയും ഹമാസ് അറിയിച്ചു. പകരമായി ഇസ്രായേല്‍ ജയിലില്‍ പൂട്ടിയിട്ടിരിക്കുന്ന ഫലസ്തീനികളെ മോചിപ്പിക്കണം. സ്ഥിരം വെടിനിര്‍ത്തല്‍, ഇസ്രായേലി സൈന്യത്തിന്റെ സമ്പൂര്‍ണ പിന്‍മാറ്റം, മാനുഷിക സഹായങ്ങള്‍ തടസപ്പെടാതിരിക്കല്‍ എന്നിവയാണ് മറ്റ് നിര്‍ദേശങ്ങള്‍.

Next Story

RELATED STORIES

Share it