Sub Lead

അജിത് പവാറിന്റെ തീരുമാനം വ്യക്തിപരം; പാര്‍ട്ടി പിന്തുണയില്ലെന്ന് ശരത് പവാര്‍

അജിത് പവാറിന്റെ തീരുമാനം വ്യക്തിപരം; പാര്‍ട്ടി പിന്തുണയില്ലെന്ന് ശരത് പവാര്‍
X

മുംബൈ: മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ബിജെപിയെ പിന്തുണയ്ക്കാനുള്ള അജിത് പവാറിന്റെ തീരുമാനം വ്യക്തിപരമാണെന്നു എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. ഇത് പാര്‍ട്ടിയുടെ തീരുമാനമല്ല. അജിത് പവാറിന്റെ നീക്കത്തെ എന്‍സിപി പിന്തുണയ്ക്കില്ലെന്നും ശരത് പവാര്‍ ട്വീറ്റ് ചെയ്തു. വെള്ളിയാഴ്ച നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് ശിവസേന-എന്‍സിപി സഖ്യം അധികാരത്തില്‍ വരുമെന്ന് ധാരണയിലെത്തിയിരുന്നു. യോഗത്തിനു ശേഷം മൂന്ന് പാര്‍ട്ടികളും ശിവസേനാ മേധാവി ഉദ്ദവ് താക്കറെ മുഖ്യമന്ത്രിയാവുമെന്ന് അറിയിച്ചിരുന്നു. ചര്‍ച്ചകള്‍ നടന്ന് മണിക്കൂറുകള്‍ക്കിടെയാണ് നാടകീയ സംഭവങ്ങള്‍ ഉണ്ടായത്. അര്‍ധരാത്രി നടന്ന ചില അതിനാടകീയ നീങ്ങള്‍ക്കൊടുവില്‍ എന്‍സിപി ബിജെപിക്ക് പിന്തുണ നല്‍കാനുള്ള തീരുമാനത്തിലെത്തുകയായിരുന്നു. അജിത് പവാറിന്റെ നീക്കം പാര്‍ട്ടിയുടെ ഔദ്യോഗിക നീക്കമല്ലെന്ന് മുതിര്‍ന്ന എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേലും പ്രസ്താവനയിലൂടെ അറിയിച്ചു. എന്നാല്‍ പാര്‍ട്ടിയുടെ മുഴുവന്‍ എംഎല്‍എമാരുടെയും പിന്തുണ തനിക്കുണ്ടെന്നാണ് അജിത് പവാര്‍ അവകാശപ്പെടുന്നത്.

നിലവില്‍ അഴിമതിക്കേസുകളില്‍ അജിത് പവാറിനെതിരേ കേന്ദ്ര എജന്‍സികള്‍ അന്വേഷണം നടത്തുന്നുണ്ട്. അതിനു പിന്നാലെയാണ് മഹാരാഷ്ട്രയിലെ നാടകീയ നീക്കം. ഇന്നലെ നടന്ന യോഗത്തില്‍ അജിത് പവാര്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്നലെ രാത്രി അദ്ദേഹത്തിന്റെ ഫോണ്‍ പെട്ടെന്ന് സ്വിച്ചോഫായിരുന്നു. പെട്ടെന്ന് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നാണ് ശിവസേന പറയുന്നത്. സംസ്ഥാന നിയമസഭയില്‍ 105 സീറ്റുകളിലാണ് ബിജെപി വിജയിച്ചത്. ശിവസേന 56 സീറ്റുകളും എന്‍സിപി 54ഉം കോണ്‍ഗ്രസ് 44 സീറ്റുകളും നേടിരുന്നു. ശിവസേനാ മേധാവി ഉദ്ദവ് താക്കറെ, ശരത് പവാര്‍ എന്നിവര്‍ ഇന്ന് കൂടിക്കാഴ്ച നടത്തും.




Next Story

RELATED STORIES

Share it