Sub Lead

മീഡിയാവണ്‍ വിലക്ക് ഏകാധിപത്യ ഭരണത്തിന്റെ പ്രാഥമിക അടയാളം: എന്‍സിഎച്ച്ആര്‍ഒ

മീഡിയാവണ്‍ വിലക്ക് ഏകാധിപത്യ ഭരണത്തിന്റെ പ്രാഥമിക അടയാളം: എന്‍സിഎച്ച്ആര്‍ഒ
X

കോഴിക്കോട്: കേന്ദ്രത്തിലെ ഫാഷിസ്റ്റ് ഭരണകൂടം മീഡിയവണിന് എതിരേ ഏര്‍പ്പെടുത്തിയ വിലക്ക് സംഘപരിവാര്‍ സ്വപനം കാണുന്ന ഏകാധിപത്യ ഭരണത്തിന്റെ പ്രാഥമിക അടയാളങ്ങളിലൊന്നാണ് എന്ന് ദേശീയ മനുഷ്യാവകാശ ഏകോപന സമിതി കേരള സംസ്ഥാന സമിതി. ഇന്ത്യയില്‍ അഭിപ്രായങ്ങള്‍ക്കും മാധ്യമ സ്വാതന്ത്ര്യത്തിനും പരിപൂര്‍ണ്ണ വിലക്കേര്‍പ്പെടുത്തിയ ഭീകര ദിനങ്ങളായിരുന്നു ഏകാധിപത്യ ഭരണകാലത്തിന്റെ പ്രതിരൂപമായ അടിയന്തരാവസ്ഥ. പ്രസ്തുത ദിനങ്ങളുടെ തിരിച്ചുവരവിന്റ സൂചനയാണ് മീഡിയവണിന് എതിരെ കേന്ദ്ര സര്‍ക്കാര്‍ സുരക്ഷയുടെ പേരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് കാണിക്കുന്നത്. വിമര്‍ശനങ്ങളും ചോദ്യങ്ങളും ആണ് ജനാധിപത്യത്തിന്റെ സൗന്ദര്യം അത് ഭയക്കുന്നവര്‍ ഭീരുക്കള്‍ ആണെന്നും എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന നിര്‍വാഹക സമിതി യോഗം അഭിപ്രായപ്പെട്ടു ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് വിളിക്കുന്ന നമ്മുടെ നാട്ടില്‍ മാധ്യമങ്ങള്‍ക്കെതിരെ വിലക്ക് വരുന്നത് ഒരുനിലക്കും ന്യായീകരിക്കാനാവില്ല. അതിനാല്‍ തന്നെ മീഡിയവണിന് എതിരായ വിലക്കിനെതിരെ ജനാധിപത്യ വിശ്വാസികള്‍ തെരുവിലിറങ്ങി ശക്തമായി പ്രതിഷേധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിലൂടെ ഇന്ത്യയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് കൂടുതല്‍ ജനാധിപത്യവിരുദ്ധ നടപടികള്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നു എന്ന വസ്തുത കൂടി വെളിപ്പെടുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെന്ന് യോഗം അഭിപ്രായപ്പെട്ടു. എന്‍ സി എച്ച് ആര്‍ ഒ സംസ്ഥാന ആക്റ്റിംഗ് പ്രസിഡന്റ് കെ പി ഒ റഹ്മത്തുള്ള നിര്‍വാഹക സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന. സെക്രട്ടറി ടി കെ അബ്ദുസമദ്, ദേശീയ സെക്രട്ടറി റെനി ഐലിന്‍, ദേശീയ ട്രഷറര്‍ അഡ്വക്കറ്റ് എം കെ ശറഫുദ്ദീന്‍, സംസ്ഥാന സെക്രട്ടറി എഎം ഷാനവാസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.

Next Story

RELATED STORIES

Share it