Sub Lead

ബാലക്കോട്ടില്‍ പിഴുതെറിഞ്ഞത് തീവ്രവാദികളെയോ മരങ്ങളെയോ; അമിത് ഷായെ പരിഹസിച്ച് സിദ്ദു

ബാലക്കോട്ട് പ്രത്യാക്രമണത്തില്‍ 250 ഭീകരരെ വധിച്ചെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞതിന് പിന്നാലെയാണ് ട്വിറ്ററിലൂടെ സിദ്ദുവിന്റെ പരിഹാസം.

ബാലക്കോട്ടില്‍ പിഴുതെറിഞ്ഞത് തീവ്രവാദികളെയോ മരങ്ങളെയോ; അമിത് ഷായെ പരിഹസിച്ച് സിദ്ദു
X

ന്യൂഡല്‍ഹി: ബാലക്കോട്ട് ആക്രമണത്തില്‍ തീവ്രവാദികളെയാണോ അതോ മരങ്ങളെയാണോ പിഴുതെറിഞ്ഞതെന്ന് കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായ നവജ്യോത് സിങ് സിദ്ദു. ബാലക്കോട്ട് പ്രത്യാക്രമണത്തില്‍ 250 ഭീകരരെ വധിച്ചെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞതിന് പിന്നാലെയാണ് ട്വിറ്ററിലൂടെ സിദ്ദുവിന്റെ പരിഹാസം.

300 തീവ്രവാദികള്‍ കൊല്ലപ്പെട്ടോ ഇല്ലയോ എന്നു വ്യക്തമാക്കണമെന്നു പറഞ്ഞ സിദ്ദു പാകിസ്താനിലെ ബാലക്കോട്ടില്‍ ഇന്ത്യ നടത്തിയ ആക്രമണത്തിന്റെ ലക്ഷ്യമന്താണെന്നും ചോദിച്ചു. ബാലക്കോട്ട് ആക്രമണം തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ളതാണോ? സൈന്യത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും രാജ്യം പോലെ വിശുദ്ധമാണ് സൈന്യവുമെന്നും സിദ്ദുവിന്റെ ട്വീറ്റില്‍ പറയുന്നു.

പുല്‍വാമ ആക്രമണം നടന്ന് പതിമൂന്നാം ദിവസം 250 തീവ്രവാദികളെ കൊലപ്പെടുത്തിയെന്നാണ് അമിത് ഷാ പറയുന്നത്. ഇതുവരെ ഇന്ത്യ മരിച്ച ഭീകരരുടെ കണക്ക് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ് അമിത് ഷാ ഒരു തിരഞ്ഞെടുപ്പ് റാലിയില്‍ ഈ അവകാശവാദമുന്നയിച്ചത്. ബാലക്കോട്ടില്‍ 300 പേര്‍ കൊല്ലപ്പെട്ടുവെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് നേരത്തേ കേന്ദ്രമന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു.

നേരത്തേ, ബാലക്കോട്ട് ആക്രമണത്തെയും പുല്‍വാമ ആക്രമണത്തെയും രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടിരുന്നു. ബാലക്കോട്ട് പ്രത്യാക്രമണത്തിന് തെളിവ് ചോദിക്കുന്നതിലൂടെ പ്രതിപക്ഷം സായുധസേനയുടെ ആത്മവീര്യം തകര്‍ക്കുകയാണെന്നായിരുന്നു മോദിയുടെ ആരോപണം.

Next Story

RELATED STORIES

Share it