- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നിയമം നോക്കുകുത്തി; ഇസ്‌ലാമിനും ഖുര്‍ആനുമെതിരേ വിദ്വേഷ പരാമര്‍ശങ്ങള്‍ തുടര്‍ന്ന് നരസിംഹാനന്ദ്
ബിജെപിയുമായി ചേര്‍ന്ന് നില്‍ക്കുന്ന നര്‍സിംഗാനന്ദ് ലോകപ്രശസ്ത ഇസ്‌ലാമിക മത കലാലയമായ ദാറുല്‍ ഉലൂം ദയൂബന്ദിനെതിരെ വിഷം തുപ്പുന്നതാണ് ഏറ്റവും ഒടുവിലായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയിലുള്ളത്.
ന്യൂഡല്‍ഹി: നിരവധി എഫ്‌ഐആറുകള്‍ ഫയല്‍ ചെയ്തിട്ടും ഇസ്‌ലാമിനും ഖുര്‍ആനുമെതിരേ വിദ്വേഷ പരാമര്‍ശങ്ങളിലൂടെ കുപ്രസിദ്ധനായ യുപിയിലെ ഗാസിയാബാദിലെ ദസ്‌ന ക്ഷേത്രത്തിലെ പ്രധാന പുരോഹിതന്‍ നരസിംഹാനന്ദ് സ്വതന്ത്രനായി തുടരുകയും ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരായ വിദ്വേഷ പ്രചാരണങ്ങളും മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു പോലെയുള്ള ദേശീയ വ്യക്തിത്വങ്ങള്‍ക്കെതിരേ പ്രകോപനപരമായ പ്രസ്താവനകളും തുടരുകയുമാണ്.
ബിജെപിയുമായി ചേര്‍ന്ന് നില്‍ക്കുന്ന നര്‍സിംഗാനന്ദ് ലോകപ്രശസ്ത ഇസ്‌ലാമിക മത കലാലയമായ ദാറുല്‍ ഉലൂം ദയൂബന്ദിനെതിരെ വിഷം തുപ്പുന്നതാണ് ഏറ്റവും ഒടുവിലായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയിലുള്ളത്.
ഇന്ത്യയിലെ മാത്രമല്ല, ലോകമെമ്പാടുമുള്ള എല്ലാ മദ്‌റസകളും അടച്ചുപൂട്ടാനും ഇയാള്‍ വീഡിയോയില്‍ ആഹ്വാനം ചെയ്യുന്നുണ്ട്. 'അവര്‍ ലോകത്ത് ഒരിടത്തും നിലനില്‍ക്കരുത്, കാരണം മദ്‌റസകള്‍ ഹിന്ദുക്കളെ കൊല്ലാനും സ്ത്രീകളെ കച്ചവടം ചെയ്യാനും പഠിപ്പിക്കുന്നു' എന്നാണ് ഇയാളുടെ പ്രചാരണം.
രാജ്യത്തെ ഹിന്ദു ദര്‍ശകരുടെ ഒരു പ്രധാന സ്ഥാപനമായ ജുന അഖാരയുടെ 'മഹാമണ്ഡലേശ്വര്‍' എന്ന പേരില്‍ ഈയിടെയായി അഭിഷിക്തനായ നരസിംഹാനന്ദ്, ഷഹറന്‍പൂരില്‍ ഒരു വാര്‍ത്താസമ്മേളനം നടത്തുകയും തെളിവുകളൊന്നും ഉദ്ധരിക്കാതെ ദാറുല്‍ ഉലൂം ദയൂബന്ദിനെ 'എല്ലാ തീവ്രവാദ സംഘടനകളുടെയും മാതാവ്' എന്ന് വിളിക്കുകയും ചെയ്തിരുന്നു.
വാര്‍ത്താസമ്മേളനത്തില്‍ ഇസ്‌ലാമിനും അതിന്റെ വിശുദ്ധ ഗ്രന്ഥങ്ങള്‍ക്കും എതിരെ അപകീര്‍ത്തികരവും വിദ്വേഷപരവുമായ പരാമര്‍ശങ്ങള്‍ നടത്തി. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഇതിന്റെ വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു.
ദയൂബന്ദിലെ കെന്ദുകി ഗ്രാമത്തില്‍ സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് പരിശീലന കേന്ദ്രം തുടങ്ങാനുള്ള ജംഇയ്യത്തുല്‍ ഉലമ ഹിന്ദിന്റെ പദ്ധതിയെ എതിര്‍ക്കാനാണ് താന്‍ ഷഹറന്‍പൂരിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
'കെന്ദുകി കേന്ദ്രം മാത്രമല്ല, ദാറുല്‍ ഉലൂം ദയൂബന്ദ് ഉള്‍പ്പെടെയുള്ള എല്ലാ ഇസ്ലാമിക മദ്രസകളും അടച്ചുപൂട്ടണമെന്ന് താന്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കാന്‍ വന്നതാണ്. ഇന്ത്യയുടെ ഭൂമിയില്‍ ഒരൊറ്റ മദ്‌റസയും ഉണ്ടാകരുത്' -മുസ്‌ലിംകള്‍ക്കെതിരായ വിദ്വേഷം നിറഞ്ഞ ആക്രോശങ്ങളില്‍ നര്‍സിംഗാനന്ദ പറഞ്ഞു.
ഖുര്‍ആനും ഹദീസും ഹിന്ദുക്കളെ കൊല്ലുന്നതിനെ കുറിച്ച് സംസാരിക്കുന്നുവെന്ന് അവകാശപ്പെട്ട് ഇന്ത്യയില്‍ അവ നിരോധിക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തില്‍ ദാറുല്‍ ഉലൂമിന്റെ പങ്കിനെക്കുറിച്ച് അദ്ദേഹത്തെ ഓര്‍മ്മിപ്പിച്ചപ്പോള്‍, അത് വെറും പ്രചരണമാണെന്നായിരുന്നു ഇയാളുടെ വാദം.'രാജ്യത്തിന്റെ സ്വാതന്ത്ര്യത്തില്‍ ദാറുല്‍ ഉലൂമിന് ഒരു പങ്കുമില്ല', രാജ്യത്തിന്റെ സ്വാതന്ത്ര്യത്തില്‍ മുസ്‌ലിംകള്‍ ഒരു പങ്കും വഹിച്ചിട്ടില്ലെന്നും അവര്‍ ബ്രിട്ടീഷുകാരുടെ ഏജന്റുമാരായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. .
മഹാത്മാഗാന്ധിയെയും ജവഹര്‍ലാല്‍ നെഹ്‌റുവിനെയും അദ്ദേഹം 'രാജ്യദ്രോഹികള്‍' എന്നും 'ബ്രിട്ടീഷ് സര്‍ക്കാരിന്റെയും മുസ്ലീങ്ങളുടെയും ഏജന്റുമാര്‍' എന്നും വിളിച്ചു.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി മുസ്ലീങ്ങള്‍ രക്തസാക്ഷികളായി എന്ന ചരിത്ര വസ്തുതകളും അദ്ദേഹം നിരാകരിച്ചു. 'ഗാന്ധിയും നെഹ്‌റുവും മുസ്ലീങ്ങളും ബ്രിട്ടീഷ് സര്‍ക്കാരിനേക്കാള്‍ വലിയ കൊലയാളികളായിരുന്നു,' അദ്ദേഹം പറഞ്ഞു.
'ഇന്ത്യ ഹിന്ദുക്കള്‍ക്കുള്ളതായിരുന്നു. അത് ഹിന്ദുക്കള്‍ക്ക് വേണ്ടി നിലനില്‍ക്കണം. അവര്‍ അതിനെ ഹിന്ദു രാഷ്ട്രമാക്കും... ഈ രാജ്യം ഒരു ദിവസം സനാതന്‍ വേദ രാഷ്ട്രമാകും,' അദ്ദേഹം അവകാശപ്പെട്ടു. ഇസ്‌ലാമിനെയും ഇസ്‌ലാമിക് ജിഹാദിനെയും ഭൂമിയില്‍ നിന്ന് തുടച്ചു നീക്കുമെന്നും എല്ലാവരെയും സനാതന്‍ ധര്‍മ്മിന്റെ കീഴിലേക്ക് തിരികെ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
'അറബ് ഭരണാധികാരികളും സനാതന്‍ ധര്‍മ്മത്തിലേക്ക് തിരിച്ചുവരണമെന്ന് താന്‍ ആഗ്രഹിക്കുന്നു. അറബ് ഭരണാധികാരികള്‍ അവരുടെ ചരിത്രം വായിക്കണം. അവ എങ്ങനെ നശിപ്പിക്കപ്പെട്ടുവെന്ന് പഠിക്കണം. അവര്‍ വീണ്ടും വിഗ്രഹാരാധനയ്ക്കായി വരണം'-നരസിംഹാനന്ദ് പറഞ്ഞു.
RELATED STORIES
മാസപ്പടിക്കേസില് വീണാ വിജയന്റെ മൊഴിയെടുത്തു
13 Oct 2024 6:53 AM GMTഇറാന് പാര്ലമെന്റ് സ്പീക്കര് ലെബനാനില്; ഹിസ്ബുല്ലക്ക്...
13 Oct 2024 6:33 AM GMTപോലിസിനും മാധ്യമങ്ങള്ക്കുമെതിരേ മുഖ്യമന്ത്രിക്ക് പരാതി നല്കി നടന്...
13 Oct 2024 5:05 AM GMTസായ്ബാബയുടെ മൃതദേഹം മെഡിക്കല് പഠനത്തിന്; പൊതുദര്ശനം നാളെ
13 Oct 2024 4:17 AM GMTഗൗരി ലങ്കേഷ് വധക്കേസ്: എട്ട് പ്രതികള്ക്ക് കൂടി ജാമ്യം; സ്വീകരണം...
13 Oct 2024 3:43 AM GMTബാബ സിദ്ദീഖിയുടെ കൊലക്ക് പിന്നില് ലോറന്സ് ബിഷ്ണോയ് സംഘമെന്ന്
13 Oct 2024 2:21 AM GMT