Big stories

ബിഹാറില്‍ മസ്തിഷ്‌കജ്വരം: മരിച്ച കുട്ടികളുടെ എണ്ണം 93 ആയി

ഞായറാഴ്ച മാത്രം 20 പേരാണ് മരണത്തിന് കീഴടങ്ങിയത്. ഇതോടെ ഈ മാസം മസ്തിഷ്‌കജ്വരം പിടിപെട്ടു മരിച്ച കുട്ടികളുടെ എണ്ണം 93 ആയി. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ ഞായറാഴ്ച മുസാഫര്‍പുര്‍ സന്ദര്‍ശിച്ച് സ്ഥിതി ഗതികള്‍ വിലയിരുത്തി.

ബിഹാറില്‍ മസ്തിഷ്‌കജ്വരം: മരിച്ച കുട്ടികളുടെ എണ്ണം 93 ആയി
X

മുസഫര്‍പുര്‍: ബിഹാറിലെ മുസഫര്‍പുരില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ഞായറാഴ്ച മാത്രം 20 പേരാണ് മരണത്തിന് കീഴടങ്ങിയത്. ഇതോടെ ഈ മാസം മസ്തിഷ്‌കജ്വരം പിടിപെട്ടു മരിച്ച കുട്ടികളുടെ എണ്ണം 93 ആയി. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ ഞായറാഴ്ച മുസാഫര്‍പുര്‍ സന്ദര്‍ശിച്ച് സ്ഥിതി ഗതികള്‍ വിലയിരുത്തി.

ബാലമരണങ്ങളില്‍ കടുത്ത ദുഃഖം രേഖപ്പെടുത്തുന്നതായും മരിച്ചകുട്ടികളുടെ കുടുംബങ്ങള്‍ക്ക് നാലുലക്ഷം രൂപവീതം നഷ്ടപരിഹാരം നല്‍കുമെന്നും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അറിയിച്ചു.കെജ്‌രിവാള്‍ ആശുപത്രിയിലും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ശ്രീകൃഷ്ണ മെഡിക്കല്‍ കോളജ് ആശുപത്രിയിലുമായി (എസ്‌കെഎംസിഎച്ച്) ഞായറാഴ്ച വരെ 93 കുട്ടികള്‍ മരിച്ചതായി മുസഫര്‍പുര്‍ ജില്ലാ അധികാരികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇവരില്‍ ഭൂരിപക്ഷവും പത്തുവയസ്സില്‍താഴെയുള്ളവരാണ്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറയുന്നതും ഇലക്ട്രോലൈറ്റുകളുടെ അസന്തുലിതാവസ്ഥയുണ്ടാക്കുന്ന ഹൈപ്പോഗ്ലൈസീമിയ എന്ന അവസ്ഥയുമാണ് ഭൂരിഭാഗം കുട്ടികളുടെയും മരണകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ജൂണ്‍ ഒന്നുമുതല്‍ 197 കുട്ടികളെയാണ് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി എസ്‌കെഎംസിഎച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Next Story

RELATED STORIES

Share it