Sub Lead

മുട്ടിൽ മരംകൊള്ളക്കേസ്: ആരോപണവിധേയനായ സൗത്ത് വയനാട് ഡിഎഫ്ഒയ്ക്ക് സ്ഥലംമാറ്റം

കഴിഞ്ഞ ദിവസം എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രഞ്ജിത്ത് കുമാറിന്റെ മൊഴിയെടുത്തിരുന്നു.

മുട്ടിൽ മരംകൊള്ളക്കേസ്: ആരോപണവിധേയനായ സൗത്ത് വയനാട് ഡിഎഫ്ഒയ്ക്ക് സ്ഥലംമാറ്റം
X

കൽപ്പറ്റ: മുട്ടിൽ മരംകൊള്ളക്കേസിൽ ആരോപണവിധേയനായ ഉദ്യോഗസ്ഥൻ പി രഞ്ജിത്ത് കുമാറിന് സ്ഥലം മാറ്റം. സൗത്ത് വയനാട് ഡിഎഫ്ഒ സ്ഥാനത്ത് നിന്ന് വാളയാർ ഫോറസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലേക്കാണ് സ്ഥലം മാറ്റിയത്. കോഴിക്കോട് ഡിഎഫ്ഒ കെ രാജീവന്‍ സൗത്ത് വയനാട് ഡിഎഫ്ഒയായി തുടരും.

കഴിഞ്ഞ ദിവസം എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രഞ്ജിത്ത് കുമാറിന്റെ മൊഴിയെടുത്തിരുന്നു. മരംമുറിയിലെ കള്ളപ്പണ ഇടപാടിൽ ഇ ഡി രജിസ്റ്റർ ചെയ്ത കേസിലാണ് ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി മൊഴിയെടുത്തത്. ആരോപണത്തിന്‍റെ ആദ്യഘട്ടത്തിൽ കേസന്വേഷിച്ച ഉദ്യോഗസ്ഥനാണ് സൗത്ത് വയനാട് ഡിഎഫ്ഒ പി രഞ്ജിത്ത് കുമാർ.

Next Story

RELATED STORIES

Share it