Sub Lead

മുസ്‌ലിം യുവാവിനെ വിവസ്ത്രനാക്കി ക്രൂരമര്‍ദ്ദനം; എന്‍സിഎച്ച്ആര്‍ഒ ഇടപെടലില്‍ പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

പ്രമുഖ മനുഷ്യാവകാശ സംഘടനയായ എന്‍സിഎച്ച്ആര്‍ഒയുടെ ശക്തമായ ഇടപെടലിനെതുടര്‍ന്നാണ് പ്രതികളായ പോലിസുകാരെ സസ്‌പെന്റ് ചെയ്യാനും അന്വേഷണത്തിന് ഉത്തരവിടാനും പോലിസ് വകുപ്പ് നിര്‍ബന്ധിതരായത്.

മുസ്‌ലിം യുവാവിനെ വിവസ്ത്രനാക്കി ക്രൂരമര്‍ദ്ദനം; എന്‍സിഎച്ച്ആര്‍ഒ ഇടപെടലില്‍ പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
X

മുസാഫര്‍നഗര്‍ (യുപി): മുസാഫര്‍നഗര്‍ ജില്ലയിലെ ഹര്‍സോളി പോലിസ് സ്‌റ്റേഷനില്‍ മുസ്‌ലിം യുവാവിനെ കസ്റ്റഡിയില്‍ വിവസ്ത്രനാക്കി ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ പ്രതികളായ പോലിസുകാര്‍ക്കെതിരേ നടപടി സ്വീകരിച്ച് പോലിസ് വകുപ്പ്. പ്രമുഖ മനുഷ്യാവകാശ സംഘടനയായ എന്‍സിഎച്ച്ആര്‍ഒയുടെ ശക്തമായ ഇടപെടലിനെതുടര്‍ന്നാണ് പ്രതികളായ പോലിസുകാരെ സസ്‌പെന്റ് ചെയ്യാനും അന്വേഷണത്തിന് ഉത്തരവിടാനും പോലിസ് വകുപ്പ് നിര്‍ബന്ധിതരായത്.

ഹര്‍സോളി പോലിസ് സ്‌റ്റേഷനിലെ പോലിസ് ഇന്‍സ്‌പെക്ടര്‍ സന്ദീപ് കുമാര്‍, കോണ്‍സ്റ്റബിള്‍ പ്രശാന്ത് ശര്‍മ എന്നിവര്‍ ചേര്‍ന്നാണ് നിര്‍ദ്ദന കുടുംബത്തില്‍നിന്നുള്ള ന്യൂഡില്‍സ് വില്‍പ്പനക്കാരനായ മുബീന്‍ എന്ന യുവാവിനെ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്ത് വിവസ്ത്രനാക്കി ക്രൂരമായി പീഡിപ്പിച്ചത്. ഗുരുതര പരിക്കേറ്റ യുവാവ് ചികില്‍സിലാണ്. പ്രതികളായ പോലിസ് ഉദ്യോഗസ്ഥര്‍ മുബീന്റെ മാതാവിനെയും സഹോദരിയേയും മോശം ഭാഷയില്‍ അധിക്ഷേപിക്കുകയും ചെയ്തതായി എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന പ്രസിഡന്റ് അഡ്വ. റിത ഭൂയാര്‍ ആരോപിച്ചു.

ഒരു കാരണവുമില്ലാതെ ഇരുവരും ചേര്‍ന്ന് മുബീനെ കസ്റ്റഡിയിലെടുക്കുകയും നിയമവിരുദ്ധമായി ഒരു മുറിയില്‍ പൂട്ടിയിട്ട് മൃഗീയമായി മര്‍ദ്ദിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് സാക്കിര്‍ അലി ത്യാഗിയുടെ ശ്രദ്ധയില്‍പെടുകയും തുടര്‍ന്ന് ത്യാഗിയുടെ നേതൃത്വത്തില്‍ സംഘടന മുസാഫര്‍നഗര്‍ പോലിസ്, യുപി പോലിസ്, എസ്പി മുസാഫര്‍നഗര്‍ എന്നിവര്‍ക്ക് പരാതി നല്‍കുകയുമായിരുന്നു. ഉടന്‍ തന്നെ പോലിസ് വകുപ്പ് കേസില്‍ നടപടിയെടുക്കുകയും പ്രതികളായ രണ്ട് പോലിസുകാരെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യുകയും ഇക്കാര്യത്തില്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.

Next Story

RELATED STORIES

Share it