Sub Lead

വന്ദേമാതരം പാടാന്‍ വിസമ്മതിച്ച മുസ്ലിം അധ്യാപകന് ക്രൂരമര്‍ദ്ദനം

ബീഹാറിലെ കത്തിഹാര്‍ ജില്ലയിലെ പ്രൈമറി സ്‌കൂള്‍ അധ്യാപകന്‍ അഫ്‌സല്‍ ഹുസൈനാണ് ക്രൂരമര്‍ദ്ദനത്തിനിരയായത്.

വന്ദേമാതരം പാടാന്‍ വിസമ്മതിച്ച  മുസ്ലിം അധ്യാപകന് ക്രൂരമര്‍ദ്ദനം
X

ബിഹാര്‍: സ്‌കൂളിലെ റിപബ്ലിക് ദിനാഘോഷത്തില്‍ പതാക ഉയര്‍ത്തുന്നതിനിടെ വന്ദേമാതരം പാടാന്‍ വിസമ്മതിച്ച മുസ്ലിം അധ്യാപകനെ പ്രദേശവാസികള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. ബീഹാറിലെ കത്തിഹാര്‍ ജില്ലയിലെ പ്രൈമറി സ്‌കൂള്‍ അധ്യാപകന്‍ അഫ്‌സല്‍ ഹുസൈനാണ് ക്രൂരമര്‍ദ്ദനത്തിനിരയായത്. ദിവസങ്ങള്‍ക്കു മുമ്പ് നടന്ന മര്‍ദ്ദന ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

തന്റെ മതവിശ്വാസത്തിനെതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് അധ്യാപകന്‍ വന്ദേമാതരം പാടുന്നതില്‍നിന്നു അധ്യാപകന്‍ മാറിനിന്നത്. തങ്ങള്‍ അല്ലാഹുവിനെ മാത്രം വിശ്വസിക്കുന്നവരും അവനെ മാത്രം ആരാധിക്കുന്നവരുമാണ്. വന്ദേമാതരം തങ്ങളുടെ വിശ്വാസത്തിന് എതിരാണ്.

ഭാരത മാതാവിനെ വന്ദിക്കുന്ന വരികളുള്ള വന്ദേമാതരം തങ്ങളുടെ വിശ്വാസത്തിനെതിരാണ്. വന്ദേമാതരം പാടുന്നത് അനിവാര്യമാണെന്ന് ഭരണഘടനയില്‍ ഒരിടത്തും പറഞ്ഞിട്ടില്ല. ഇങ്ങനെ ചെയ്യാതിരുന്നതിന്റെ പേരില്‍ തനിക്ക് ചിലപ്പോള്‍ എന്റെ ജീവന്‍ നഷ്ടമായേക്കുമെന്നും അഫ്‌സല്‍ ഹുസൈന്‍ വ്യക്തമാക്കി.

സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ബിഹാര്‍ വിദ്യാഭ്യാസ മന്ത്രി കെ എന്‍ പ്രസാദ് വര്‍മ്മ വ്യക്തമാക്കിയെങ്കിലും സംഭവത്തില്‍ ആര്‍ക്കെതിരേയും നടപടി സ്വീകരിച്ചിട്ടില്ല. എന്നാല്‍ ഈ സംഭവം സംബന്ധിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ ദിനേഷ് ചന്ദ്ര ദേവ് പറഞ്ഞു. പരാതി ലഭിച്ചിട്ടുണ്ടെങ്കില്‍ അന്വേഷണം നടത്തുമെന്നും ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 1876 ല്‍ ബംഗാളി എഴുത്തുകാരനായ ബങ്കിം ചന്ദ്ര ചതോപാധ്യായ സംസ്തകൃതഭാഷയിലെഴുതിയ വന്ദേമാതരം ഹൈന്ദവ ദേവിയായ ദുര്‍ഗയെ സ്തുതിക്കുന്നതാണ്. ഇക്കാരണം കൊണ്ടുതന്നെ ഇത് ഇസ്ലാമിക അധ്യാപനങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് മുസ്ലിംകളുടെ അഭിപ്രായം.

Next Story

RELATED STORIES

Share it