Sub Lead

'മുസ്‌ലിം ലീഗിന്റേത് സ്ത്രീ വിരുദ്ധതയും നീതി നിഷേധവും'; 'ഹരിത'യിലെ പെണ്‍കുട്ടികള്‍ക്ക് ഐക്യദാര്‍ഢ്യമറിയിച്ച് 50 സ്ത്രീകള്‍

സാറാ ജോസഫ്, കെ അജിത, ഡോ. ജെ ദേവിക, ശ്രീജ നെയ്യാറ്റിന്‍കര ഉള്‍പ്പടെ 50 പേരാണ് പ്രസ്താവനയില്‍ ഒപ്പുവച്ചിട്ടുള്ളത്.

മുസ്‌ലിം ലീഗിന്റേത് സ്ത്രീ വിരുദ്ധതയും നീതി നിഷേധവും; ഹരിതയിലെ പെണ്‍കുട്ടികള്‍ക്ക് ഐക്യദാര്‍ഢ്യമറിയിച്ച് 50 സ്ത്രീകള്‍
X

കോഴിക്കോട്: മുസ്‌ലിം ലീഗിന്റെ സ്ത്രീ വിരുദ്ധതയ്ക്കും നീതി നിഷേധത്തിനുമിരയായ 'ഹരിത'യിലെ പെണ്‍കുട്ടികള്‍ക്ക് ഐക്യദാര്‍ഢ്യമറിയിച്ചു കൊണ്ട് കേരളത്തിലെ വ്യത്യസ്ത മേഖലകളിലെ 50 സ്ത്രീകള്‍. സാറാ ജോസഫ്, കെ അജിത, ഡോ. ജെ ദേവിക, ശ്രീജ നെയ്യാറ്റിന്‍കര ഉള്‍പ്പടെ 50 പേരാണ് പ്രസ്താവനയില്‍ ഒപ്പുവച്ചിട്ടുള്ളത്.

'ഹരിത' സംസ്ഥാന കമ്മറ്റി പിരിച്ചു വിട്ട മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതിയുടെ തീരുമാനം മുസ്‌ലിം ലീഗിന്റെ ആഭ്യന്തര പ്രശ്‌നമായി ചുരുക്കിക്കാണരുതെന്ന് അമ്പത് പേര്‍ ഒപ്പുവച്ച സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

'ഞങ്ങള്‍ നിലകൊള്ളുന്നതും പൊരുതുന്നതും സ്ത്രീ നീതിക്ക് വേണ്ടിയാണ്. പ്രതികരിച്ചത് ആത്മാഭിമാനത്തിന് പോറല്‍ ഏറ്റപ്പോഴാണ്. തെറ്റിനെതിരെ വിരല്‍ ചൂണ്ടേണ്ട കാലത്ത് അത് ചെയ്തില്ലെങ്കില്‍ എന്നും കുറ്റബോധം പേറേണ്ടി വരും. സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളും വ്യക്തി അധിക്ഷേപങ്ങളും പാര്‍ട്ടി നേതൃത്വം ഗൗരവതരമായി കാണുമെന്നായിരുന്നു പ്രതീക്ഷ. വനിതാകമ്മീഷനില്‍ പോവുക എന്നത് ഞങ്ങളുടെ ഭരണ ഘടനാപരമായ അവകാശമാണ്. പിരിച്ചുവിട്ട ഹരിത സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് മുഫീദ തസ്‌നിയുടെ ഈ വാക്കുകള്‍ മതി സ്ത്രീ പക്ഷത്ത് നില്‍ക്കുന്ന ജനാധിപത്യ വാദികള്‍ക്ക് ഹരിതയിലെ സ്ത്രീകളെ പിന്തുണയ്ക്കാന്‍.

കഴിഞ്ഞ പത്തു വര്‍ഷമായി എംഎസ്എഫിന്റെ പോഷക സംഘടനയായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന വിദ്യാര്‍ത്ഥിനി സംഘടനയാണ് ഹരിത. എംഎസ്എഫ് നേതൃത്വത്തില്‍ നിന്നുണ്ടായ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് എതിരെ ഒരു അര്‍ദ്ധ ജുഡീഷ്യല്‍ സ്ഥാപനത്തിലാണ് അവര്‍ പരാതി നല്‍കിയത്. അതിന്റെ പേരില്‍ ആ സംഘടനയെ തന്നെ പിരിച്ചു വിട്ട നടപടി അത്യന്തം ജനാധിപത്യ വിരുദ്ധമാണ്.

പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകളെ നേരിടാന്‍ ലൈംഗികാധിക്ഷേപം നടത്തുന്നതും അവരുടെ വ്യക്തി സ്വാതന്ത്ര്യങ്ങളെ സദാചാരക്കണ്ണോടെ നിയന്ത്രിക്കുന്നതും കേരളത്തില്‍ ആദ്യമായിട്ടല്ല. എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ നിന്നും അതിനെതിരെ സ്ത്രീശബ്ദങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. തങ്ങള്‍ നേരിടുന്ന ലൈംഗികാധിക്ഷേപങ്ങളും, ലൈംഗികാതിക്രമങ്ങളും പരാതിപ്പെടാന്‍ രാഷ്ട്രീയപ്രസ്ഥാന നേതൃത്വങ്ങളെ ആശ്രയിക്കാതെ ഹരിതയിലെ സ്ത്രീകള്‍ ഭരണഘടനാ സ്ഥാപനങ്ങളെ സമീപിച്ചത് മാതൃകാപരമാണ് . അതിനാല്‍ ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട നടപടി യില്‍ ഞങ്ങള്‍ പ്രതിഷേധിക്കുകയും ഹരിതയിലെ ഉശിരുള്ള പെണ്‍കുട്ടികള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്യുന്നു.

പ്രസ്താവനയില്‍ ഒപ്പുവച്ചവര്‍:

1 സാറ ജോസഫ്

2 കെ അജിത

3 മേഴ്‌സി അലക്‌സാണ്ടര്‍

4 ഡോ. പി ഗീത

5 ഡോ. ജെ ദേവിക

6 ഡോ. കെ ജി താര

7 ഡോ. രേഖ രാജ്

8 ഡോ. സോണിയ ജോര്‍ജ്ജ്

9 മൃദുലാ ദേവി എസ്

10 എം സുല്‍ഫത്ത്

11 ലതിക സുഭാഷ്

12 അംബിക മറുവാക്ക്

13 ശ്രീജ നെയ്യാറ്റിന്‍കര

14 പ്രഫ കുസുമം ജോസഫ്

15 ഡോ രേഷ്മ ഭരദ്വാജ്

16 ഡോ ഷീബ കെ എം

17 ലക്ഷ്മി രാജീവ്

18 ജ്യോതി നാരായണന്‍

19 ജോളി ചിറയത്ത്

20 അഡ്വ. കെ നന്ദിനി

21 എച്ച്മു കുട്ടി

22 തനൂജ ഭട്ടതിരി

23 അഡ്വ. ജലജ മാധവന്‍

24 അഡ്വ. ഭദ്രകുമാരി

25 അഡ്വ. മായകൃഷ്ണന്‍

26 അഡ്വ. സുജാത വര്‍മ്മ

27 അഡ്വ. കുക്കു ദേവകി

28 അഡ്വ. സ്വപ്‌ന ജോര്‍ജ്ജ്

29 അമ്മിണി കെ വയനാട്

30 അമ്പിളി ഓമനകുട്ടന്‍

31 അഡ്വ. സുധ ഹരിദ്വാര്‍

32 ലാലി പി എം

33 സീറ്റ ദാസന്‍

34 ഷമീന ബീഗം

35 റീന ഫിലിപ്പ്

36 കെ കെ റൈഹാനത്ത്

37 ഗോമതി പെമ്പിളൈ ഒരുമൈ

38 അപര്‍ണ്ണ ശിവകാമി

39 ഡോ. ആര്‍ ശര്‍മ്മിള

40 ഡോ. ധന്യ മാധവ്

41 സുജ ഭാരതി

42 അഡ്വ. കെ എം രമ

43 അഡ്വ. ബിന്ദു അമ്മിണി

44 അല്‍ഫോന്‍സ

45 പ്രസന്ന പാര്‍വ്വതി

46 സ്മിത പന്ന്യന്‍

47 നീന കെ വി

48 രാധ ടി

49 ആഷാ രാജന്‍

50 സോഫിയ കോഴിക്കോട്.

Next Story

RELATED STORIES

Share it