മുസ്‌ലിം ടാക്‌സി ഡ്രൈവര്‍ക്ക് നേരെ ഹിന്ദുത്വ ആക്രമണം; ജയ് ശ്രീ റാം വിളിക്കാന്‍ ആവശ്യപ്പെട്ടു
മുംബൈയിലെ താനെയിലാണ് മുസ് ലിം ടാക്‌സി ഡ്രൈവര്‍ക്ക് നേരെ ഹിന്ദുത്വ സംഘം ആക്രമണം നടത്തിയത്. കാര്‍ ഡ്രൈവറെ ഒരു സംഘം മര്‍ദിക്കുകയും ജയ് ശ്രീ റാം വിളിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തതായാണ് പരാതി.
മുംബൈ: ജയ് ശ്രീറാം വിളിക്കാന്‍ ആക്രോശിച്ച് വീണ്ടും ഹിന്ദുത്വ ആക്രമണം. മുംബൈയിലെ താനെയിലാണ് മുസ് ലിം ടാക്‌സി ഡ്രൈവര്‍ക്ക് നേരെ ഹിന്ദുത്വ സംഘം ആക്രമണം നടത്തിയത്. കാര്‍ ഡ്രൈവറെ ഒരു സംഘം മര്‍ദിക്കുകയും ജയ് ശ്രീ റാം വിളിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തതായാണ് പരാതി.
സംഭവത്തില്‍ മൂന്ന് പേര്‍ പിടിയിലായി. ഫൈസല്‍ എന്ന യുവാവിനാണ് ശനിയാഴ്ച രാത്രിയില്‍ മര്‍ദനമേറ്റത്. ദിവാ ടൗണിലേക്ക് യാത്രക്കാരുമായി പോയി തിരിച്ചുവരുമ്പോഴാണ് ഒരു സംഘം കാര്‍ തടഞ്ഞുനിര്‍ത്തിയത്. യുവാവുമായി ഇവര്‍ വഴക്കുണ്ടാക്കി. ഇയാള്‍ മുസ്‌ലിമാണെന്ന് മനസ്സിലാക്കിയതോടെ മര്‍ദിക്കുകയും ജയ് ശ്രീ റാം വിളിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
സംഭവത്തില്‍ അഞ്ച് പ്രതികളുണ്ടെന്നും മറ്റുള്ളവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്നും പോലിസ് അറിയിച്ചു. പ്രതികള്‍ക്കെതിരേ മതവികാരം വൃണപ്പെടുത്തിയതിന് ഐപിസി 295 പ്രകാരവും കവര്‍ച്ച നടത്തിയതിന് ഐപിസി 392 പ്രകാരവും കേസെടുത്തതായി മുംബൈ പോലിസ് കമ്മീഷണര്‍ എസ് എസ് ബര്‍സ് അറിയിച്ചു. അതേസമയം, അറസ്റ്റിലായവരുടെ പേര് വെളിപ്പെടുത്താന്‍ പോലിസ് തയ്യാറായില്ല.
RELATED STORIES
2,000 രൂപയുടെ നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള തിയ്യതി നീട്ടി
30 Sep 2023 2:24 PM GMTഭക്ഷണം മോഷ്ടിച്ചെന്ന് ആരോപണം; 12 കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി
30 Sep 2023 6:59 AM GMTബിജെപി എംപിയുടെ വംശീയാധിക്ഷേപത്തിനിരയായ ബിഎസ്പി എംപി...
30 Sep 2023 6:28 AM GMTചെന്നൈയില്‍ പെട്രോള്‍ പമ്പിന്റെ മേല്‍ക്കൂര തകര്‍ന്ന് ഒരാള്‍ മരിച്ചു;...
30 Sep 2023 5:19 AM GMTഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്‍മോചിതനായി
29 Sep 2023 3:07 PM GMTരാഷ്ട്രപതിയുടെ അംഗീകാരം; വനിതാ സംവരണ ബില്ല് നിയമമായി
29 Sep 2023 2:16 PM GMT