യുവാവിനെ വെടിവെച്ചുകൊന്ന സംഭവം: പ്രതി ഷാര്‍ലിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു
പുല്‍പ്പള്ളി സിഐ സുരേശന്റെ നേതൃത്വത്തില്‍ വിരലടയാള വിദഗ്ധര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് പ്രതിയെ തെളിവെടുപ്പിനെത്തിച്ചത്. ശക്തമായ സുരക്ഷയിലാണ് പ്രതിയെ കൊണ്ടുവന്നത്. തെളിവെടുപ്പിനിടെ തോക്കിന്റെ തിരയുടെ രണ്ട് കെയ്‌സുകളും പോലിസ് കണ്ടെത്തി.
പുല്‍പ്പള്ളി: സുഹൃത്തിനെ വെടിവെച്ചുകൊല്ലുകയും മറ്റൊരു സുഹൃത്തിനെ വെടിവെച്ച് പരിക്കേല്‍പിക്കുകയും ചെയ്ത കേസില്‍ അറസ്റ്റിലായ പ്രതി കന്നാരംപുഴ പുളിക്കല്‍ ഷാര്‍ലി (42)യെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കൃത്യം നടത്തിയ സ്ഥലം, സംഭവത്തിന് ശേഷം പ്രതി ഒളിച്ച സ്ഥലം, തോക്ക് സൂക്ഷിച്ച സ്ഥലം എന്നിവിടങ്ങളിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.
പുല്‍പ്പള്ളി സിഐ സുരേശന്റെ നേതൃത്വത്തില്‍ വിരലടയാള വിദഗ്ധര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് പ്രതിയെ തെളിവെടുപ്പിനെത്തിച്ചത്. ശക്തമായ സുരക്ഷയിലാണ് പ്രതിയെ കൊണ്ടുവന്നത്. തെളിവെടുപ്പിനിടെ തോക്കിന്റെ തിരയുടെ രണ്ട് കെയ്‌സുകളും പോലിസ് കണ്ടെത്തി.
അറസ്റ്റിലായ പ്രതി ഷാര്‍ലിയെ ബത്തേരി കോടതി ജൂണ്‍ ഏഴുവരെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് കേസിന്റെ തുടരന്വേഷണത്തിനായി കഴിഞ്ഞ ദിവസമാണ് പോലിസ് ഷാര്‍ലിയെ നാല് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയാണ് തെളിവെടുപ്പ് ആരംഭിച്ചത്. മെയ് 24ന് രാത്രിയിലാണ് ബന്ധുവും അയല്‍വാസിയുമായ നിധിന്‍, പിതൃസഹോദരന്‍ കിഷോര്‍ എന്നിവര്‍ക്ക് നേരെ ഷാര്‍ലി നാടന്‍ തോക്കുപയോഗിച്ച് നിറയൊഴിച്ചത്.
ഇടത് നെഞ്ചില്‍ വെടിയേറ്റ നിധിന്‍ തല്‍ക്ഷണം മരിക്കുകയും കിഷോര്‍ പരിക്കുകളോടെ രക്ഷപ്പെടുകയുമായിരുന്നു.വര്‍ഷങ്ങളായി ഇരു കുടുംബങ്ങള്‍ തമ്മിലുണ്ടായിരുന്ന വഴക്കാണ് വെടിവെപ്പില്‍ കലാശിച്ചത്. സംഭവത്തിന് ശേഷം രക്ഷപ്പെട്ട ഷാര്‍ലിയെ ചീയമ്പം 73 വനമേഖലയില്‍ നിന്ന് പോലിസ് പിടികൂടുകയായിരുന്നു.
RELATED STORIES
മഹുവ മൊയ്ത്രയെ വലിച്ചിഴച്ചു; തൃണമൂല്‍ എംപിമാരെ കൂട്ടത്തോടെ...
3 Oct 2023 5:33 PM GMTഡല്‍ഹിയിലെ മാധ്യമവേട്ട അപലപനീയം: കെയുഡബ്ല്യുജെ
3 Oct 2023 4:02 PM GMTഇഡിയും സിബി ഐയുമല്ലാതെ ആരാണുള്ളത്; എന്‍ഡിഎയുടെ ഭാഗമാവാന്‍ ബിആര്‍എസിന്...
3 Oct 2023 3:54 PM GMTകേരളത്തിലെ തുടര്‍ച്ചയായ കലാപശ്രമങ്ങള്‍: സ്വതന്ത്ര ജുഡീഷ്യല്‍ കമ്മീഷന് ...
3 Oct 2023 2:41 PM GMTസിപിഎം മുസ്ലിം വിദ്വേഷത്തിന്റ പ്രചാരകരായി മാറുന്നത് അത്യന്തം...
3 Oct 2023 2:16 PM GMTമഹാരാഷ്ട്രയില്‍ വീണ്ടും കൂട്ട മരണം; സര്‍ക്കാര്‍ ആശുപത്രിയില്‍ 24...
3 Oct 2023 2:12 PM GMT